കോവിഡ് ഭീതി ; കേരളമുൾപ്പടെ അഞ്ച് സംസ്ഥാനങ്ങളെ ആശങ്കയറിയിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ഡൽഹി : കോവിഡ് ഭീതിയിൽ സംസ്ഥാനങ്ങളോട് ആശങ്ക അറിയിച്ച് കേന്ദ്രം. കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിൽ കൊവിഡ് പരിശോധന കുറയുന്ന സാഹചര്യത്തിലാണ്‌ കേന്ദ്ര ആരോഗ്യ മന്ത്രാലയം ആശങ്ക രേഖപ്പെടുത്തിയത് . കേരളം ഉള്‍പ്പെടെ കൊവിഡ് വ്യാപനം കൂടിയ അഞ്ച് സംസ്ഥാനങ്ങളിലെ സ്ഥിതി ആരോഗ്യ മന്ത്രാലയം വിലയിരുത്തി. പരിശോധനയും വാക്സിനേഷനും കൂട്ടാന്‍ മന്ത്രാലയം നിര്‍ദേശിച്ചു. രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണം കൂടുന്നത് കണക്കിലെടുത്താണ് നടപടി.

Advertisements

24 മണിക്കൂറിനിടെ രാജ്യത്ത് 20,557 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 40 മരണവും റിപ്പോര്‍‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 5,28,525 ആയി ഉയര്‍ന്നു. 4.1 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.
മഹാരാഷ്ട്രയില്‍ 2279 കേസുകളും തമിഴ‍്‍നാട്ടില്‍ 2142 കേസുകളും കര്‍ണാടകയില്‍ 1151 കേസുകളും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ദില്ലിയില്‍ 585 കേസുകളാണ് സ്ഥിരീകരിച്ചത്.

Hot Topics

Related Articles