വൈക്കം: യൂത്ത് വെൽഫെയർ സൊസൈറ്റി വൈക്കം, ഉദയനാപുരം ആയുഷ് ആയൂർവേദ പി.എച്ച്.സി, യുവജനക്ഷേമ ബോർഡ് യുവജന കേന്ദ്രം ഉദയനാപുരം എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കർക്കിടകം കഞ്ഞി വിതരണം സംഘടിപ്പിച്ചു. ഉദയനാപുരം ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്യാമള ജിനേഷ് ഉദ്ഘാടനം ചെയ്തു.
Advertisements
വാർഡ് മെമ്പർ അനൂപ് സിപി, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ ലക്ഷ്മി റ്റി എസ്, യൂത്ത് വെൽഫെയർ സൊസൈറ്റി പ്രസിഡന്റ് ഷനിൽ കെ, യൂത്ത് കോ ഓർഡിനേറ്റർ ബിനു ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.