കോട്ടയം: ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പിൽ നിന്ന് പത്രപ്രവർത്തക – പത്രപ്രവർത്തകേതര പെൻഷൻ കൈപ്പറ്റുന്നവർ നിർദ്ദിഷ്ട മാതൃകയിൽ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ വിവരങ്ങൾ നൽകണം. പെൻഷൻകാരുടെ വിവരങ്ങൾ വെബ്സൈറ്റിൽ പുതുക്കിനൽകുന്നതിന്റെ ഭാഗമായാണ് വിവരശേഖരണം. വിവരങ്ങൾ രേഖപ്പെടുത്തി നൽകാനുള്ള ഫോമിന്റെ നിശ്ചിതമാതൃക ഡിസ്ട്രിക്റ്റ് ഇൻഫർമേഷൻ ഓഫീസ് കോട്ടയം (District Information Office Kottayam) എന്ന ഫേസ് ബുക്ക് പേജിൽ ലഭിക്കും. 2022 ഓഗസ്റ്റ് അഞ്ചിനകം വിവരങ്ങൾ നൽകണമെന്ന് ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് മേഖലാ ഉപഡയറക്ടർ അറിയിച്ചു.
Advertisements