യൂണിഫോം ധരിക്കാതെ വാഹനം ഓടിക്കൽ; കോട്ടയം നഗരത്തിൽ ഡ്രൈവർമാർക്ക് എതിരെ കർശന നടപടിയുമായി പൊലീസ്; ആദ്യ ദിനം നടപടിയെടുത്തത് 1662 ഡ്രൈവർമാർക്ക് എതിരെ

കോട്ടയം: യൂണിഫോം ധരിക്കാതെ വാഹനം ഓടിച്ച ഡ്രൈവർമാർക്കെതിരെ കർശന നടപടിയുമായി കോട്ടയം ജില്ലാ പൊലീസ്. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ സ്‌പെഷ്യൽ ഡ്രൈവിൽ ഓട്ടോ, ടാക്‌സി,സ്വകാര്യ ബസ്സ് , തുടങ്ങിയവയിൽ യൂണിഫോം ധരിക്കാതെ വാഹനം ഓടിച്ച ഡ്രൈവർമാർക്കെതിരെ നടപടി സ്വീകരിച്ചു. ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നായി 1662 ഓട്ടോറിക്ഷകളും, 893 ടാക്‌സി കാറും, 1170 സ്വകാര്യ ബസ്സുകളും, ഉൾപ്പെടെ 3725 വാഹനങ്ങൾ പരിശോധിച്ചതിൽ നിന്നുമായി 796 കേസുകൾ രജിസ്റ്റർ ചെയ്തു. കൂടാതെ വിദ്യാർഥികളുടെയും സ്ത്രീകളുടെയും യാത്രാ സുരക്ഷിതത്വം ഉറപ്പാക്കാൻ ഡ്രൈവർമാർക്കും മറ്റ് ജീവനക്കാർക്കും വേണ്ട നിർദേശങ്ങളും ബോധവത്കരണവും നൽകി.

Advertisements

Hot Topics

Related Articles