മാന്നാനം: നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ചു ശതമാനം ചരക്കു സേവന നികുതി (ജി എസ് ടി) വർദ്ധന ഏർപ്പെടുത്തിയ കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ പ്രതിഷേധിച്ച് കെ എസ് കെ ടി യു മാന്നാനം മേഖല മാന്നാനം കവലയിൽ പന്തം കൊളുത്തി പ്രകടനം നടത്തി . തുടർന്നു നടന്ന പ്രതിഷേധയോഗം ലോക്കൽ കമ്മിറ്റി അംഗവും
കെ എസ് കെ റ്റി യു മേഖലാ കമ്മിറ്റി അംഗവുമായ
പി. എൻ പുഷ്പൻ ഉദ്ഘാടനം ചെയ്തു . സംഘടനയുടെ ഏരിയ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം മഞ്ജു ജോർജ്, ഏരിയ കമ്മിറ്റി അംഗങ്ങളായ പി. കുഞ്ഞൂട്ടി, കെ. ടി. ഗോപി, പ്രകാശൻ എന്നിവർ സംസാരിച്ചു.
Advertisements