കൂരോപ്പടയിൽ ലോഡുമായെത്തിയ ടിപ്പർ തല കീഴായി മറിഞ്ഞു ; ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു ; വീഡിയോ കാണാം

പുതുപ്പള്ളി : കൂരോപ്പട പങ്ങടയിൽ ചോകോമ്പറമ്പ് കവലക്ക് സമീപം ലോഡുമായെത്തിയ ടിപ്പർ തല കീഴായി മറിഞ്ഞു. ഡ്രൈവർ അത്ഭുതകരമായി രക്ഷപെട്ടു. വ്യാഴം പകൽ 2.30 ഓടെ ആയിരുന്നു അപകടം. കന്നുകുഴി ളാക്കാട്ടൂർ ഉറുമ്പിൽപടി റോഡിൽ റോഡ് നവീകരണത്തിനായി എത്തിയ ടിപ്പറാണ് അപകടത്തിൽ പെട്ടത്. മെറ്റൽ ഇറക്കുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിയുകയായിരുന്നു.
ഡ്രൈവർ മാത്രമായിരുന്നു ലോറിയിൽ ഉണ്ടായിരുന്നത്. തുടർന്ന് നാട്ടുകാരെത്തി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെയിൻ എത്തി ലോറി ഉയർത്തിയ ശേഷം മെറ്റൽ വീണ് നിറഞ്ഞ വഴി ജെ സി ബി ഉപയോഗിച്ച് സഞ്ചാരയോഗ്യമാക്കി.

Advertisements

Hot Topics

Related Articles