നാട്ടകം ഗവ.കോളേജിൽ പഠിക്കുന്നതിനിടെ കള്ളനോട്ടുമായി പിടിയിൽ; പിന്നാലെ വിലങ്ങുമായി പൊലീസിനെ വെട്ടിച്ച് ഒളിച്ചോട്ടം; 14 വർഷത്തെ ഒളിവ് ജീവിതത്തിന് ശേഷം മിഥുൻ പിടിയിലാകുമ്പോൾ ആശ്വാസം കേരള പൊലീസിന്

കോട്ടയം: നാട്ടകം ഗവ.കോളേജ് വിദ്യാർത്ഥിയായിരിക്കെയാണ് ആർപ്പൂക്കര സ്വദേശിയായ മിഥുനെ പൊലീസ് സംഘം കള്ളനോട്ടുമായി പിടികൂടുന്നത്. ആർപ്പൂക്കര കോലേട്ടമ്പലം ചെത്തുവേലിൽ മിഥുൻ വിശ്വംഭരനെ(33)യാണ് ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത് കഴിഞ്ഞ ദിവസമാണ്. കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.എം സാബുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം ഡൽഹിയിൽ നിന്നും മിഥുനെ പിടികൂടിയത്.

Advertisements

പതിനാല് വർഷം മുൻപാണ് മിഥുനെ കള്ളനോട്ടുമായി ഗാന്ധിനഗർ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. 2008 ഒക്ടോബർ 24 നാണ് മിഥുൻ 500 രൂപയുടെ നാല് കള്ളനോട്ടുമായി പിടിയിലാകുന്നത്. മിഥുനൊപ്പം കുമാരനല്ലൂർ സ്വദേശിയായ വിനീതും പിടിയിലായിരുന്നു. ഗാന്ധിനഗറിലെ പെട്രോൾ പമ്പിൽ എത്തിയ വിനീത് , പമ്പിൽ നിന്നും ഇന്ധനം നിറച്ച ശേഷം കള്ളനോട്ട് കൊടുക്കുകയായിരുന്നു. ഇതേ തുടർന്നു സംശയം തോന്നിയ പമ്പ് ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്നു സ്ഥലത്ത് എത്തിയ പൊലീസ് സംഘം വിനീതിനെ അറസ്റ്റ് ചെയ്തു. പിന്നീട് ചോദ്യം ചെയ്തപ്പോഴാണ് മിഥുന്റെ പക്കൽ നിന്നാണ് കള്ളനോട്ട് ലഭിച്ചതെന്നു വിനീത് പറഞ്ഞത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്നു, ഇയാളെ പിടികൂടി പൊലീസ് സംഘം തെളിവെടുപ്പിനായി പുല്ലരിക്കുന്നിലെ സുഹൃത്തിന്റെ വീട്ടിൽ എത്തിച്ചു. ഇതിനിടെയാണ് മിഥുൻ വിലങ്ങുമായി പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ടത്. തുടർന്നു ഇയാൾ ഡൽഹിയിലേയ്ക്കു രക്ഷപെടുകയായിരുന്നു. പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപെട്ട മിഥുൻ ആദ്യം പോയത് കൊല്ലത്തേയ്ക്കായിരുന്നു. ഇവിടെ കുറച്ച് കാലം ജോലി ചെയ്ത ശേഷം ഇയാൾ ഇവിടെ നിന്നും ബംഗളൂരിവിലേയ്ക്കാണ് പോയത്. തുടർന്ന്, ബംഗളൂരുവിലെ കോൾ സെന്ററിൽ ജോലി ചെയ്തു. ഇതിന് ശേഷം നാലു വർഷത്തോളം ഹോട്ടൽ ജോലിയും ചെയ്തു.

തുടർന്നു, ഈ സ്ഥലം സുരക്ഷിതമല്ലെന്നു തോന്നിയതിനെ തുടർന്നു ഇയാൾ നേരെ ഡൽഹിയിലേയ്ക്കു കടക്കുകയായിരുന്നു. ഡൽഹി പൊലീസിന്റെയും, സൈബർ സെല്ലിന്റെ സഹായത്തോടെയും ക്രൈംബ്രാഞ്ച് സംഘം പ്രതിയായ മിഥുനെ കണ്ടെത്തുമ്പോൾ ഇയാൾ ഡൽഹി മയൂർവിഹാറിൽ ഹോട്ടൽ നടത്തുകയായിരുന്നു. തുടർന്നാണ്, ക്രൈം ബ്രാഞ്ച് എസ്പിയ്ക്കു രഹസ്യ വിവരം ലഭിച്ചത്. തുടർന്നു ഡിവൈഎസ്പി വൈ.നിസാമുദീന്റെ നിർദേശപ്രകാരം ക്രൈംബ്രാഞ്ച് ഡിറ്റക്ടീവ് ഇൻസ്‌പെക്ടർ അനൂപ് ജോസിന്റെ നേതൃത്വത്തിൽ പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

Hot Topics

Related Articles