ബോംബ് ഭീഷണി : ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി : അതീവ ജാഗ്രതയും പരിശോധനയും തുടരുന്നു

പട്‌ന: ബോംബ് ഭീഷണിയെ തുടര്‍ന്ന് ഇന്‍ഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി. വിമാനത്താവളത്തില്‍ ബോംബ് ഉണ്ടെന്ന ഭീഷണിയെത്തുടര്‍ന്നാണ് ബീഹാറിലെ പട്‌നയില്‍ വിമാനം ഇറക്കിയത്. ഇന്‍ഡിഗോയുടെ 62126 വിമാനമാണ് ലാന്‍ഡ് ചെയ്യിപ്പിച്ചത്. വിമാനത്താവളത്തില്‍ എത്തിയ ഒരു യാത്രക്കാരന്‍ താന്‍ ബോംബുമായാണ് എത്തിയതെന്ന ഭീഷണി മുഴക്കുകയായിരുന്നു. ഋഷി ചന്ദ് സിംഗ് എന്നയാളാണ് ബോംബ് ഭീഷണി ഉയര്‍ത്തിയത്. ഇതിനെ തുടര്‍ന്ന് യാത്രക്കാരെ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു.

Advertisements

ഭീഷണിയെത്തുടര്‍ന്ന് ഉടന്‍ തന്നെ ബോംബ് സ്‌ക്വാഡ് എത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്ന് സംശയിക്കുന്നതായി സുരക്ഷ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഭീഷണിയെത്തുടര്‍ന്ന് യാത്രക്കാരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് ഉടന്‍ തന്നെ മാറ്റിയിരുന്നു.

Hot Topics

Related Articles