പത്തനംതിട്ടയിൽ ഭക്ഷ്യസുരക്ഷാ വകുപ്പും പത്തനംതിട്ട നഗരസഭയും സംയുക്ത പരിശോധന നടത്തി : ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടിച്ചു ; മീൻ സ്റ്റാളുകളിൽ നിന്ന് പഴകിയ മീൻ പിടിച്ചെടുത്തു

പത്തനംതിട്ട : നഗരത്തിലെ
ഹോട്ടലുകളിലും മത്സ്യ വിപണന സ്റ്റാളുകളിലും വ്യാപക പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പും പത്തനംതിട്ട നഗരസഭയും. പരിശോധനയിൽ ഹോട്ടലുകളിൽ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത  ഭക്ഷണപദാർത്ഥങ്ങളും മത്സ്യ വിപണന സ്റ്റാളുകളിൽ നിന്ന് അഴുകിയ നിലയിലുള്ള മത്സ്യവും കണ്ടെത്തി നശിപ്പിച്ചു. മത്സ്യ കച്ചവടക്കാരുടെ കൈവശം ഉണ്ടായിരുന്നത് ദിവസങ്ങളോളം പഴക്കമുള്ള മത്സ്യങ്ങളായിരുന്നു.

Advertisements

അതിൽ കൂടുതൽ മത്സ്യങ്ങളും  അഴുകിയ നിലയിലായിരുന്നു കണ്ടത്. ഇത് എന്തുചെയ്യുമെന്ന് ചോദിച്ച പരിശോധനാ ഉദ്യോഗസ്ഥർക്ക് കൃത്യമായ മറുപടിയും മത്സ്യ വിൽപ്പനക്കാരൻ നൽകി. ഇവ ഹോട്ടലുകൾക്ക് വില കുറച്ചു നൽകാനാണ്.
മത്സ്യം കേടുകൂടാതെ സൂക്ഷിക്കുവാൻ ഉപയോഗിക്കുന്നത് അമോണിയ അമിത അളവിൽ ചേർത്ത ഐസ് ആണ്. സാധാരണ ഐസ് മിനിട്ടുകൾക്കകം അലിഞ്ഞ് വെള്ളമാകുമെങ്കിൽ അമോണിയാ ഐസ് മണിക്കൂറുകളോളം അലിയാതെ ഇരിക്കും. ഐസ് നിർമ്മാണത്തിലാണ് അമോണിയ ഉപയോഗിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ ഇത് സംബന്ധിച്ച് ഐസ് ഫാക്ടറികളിൽ പരിശോധന നടത്തുവാനോ മത്സ്യത്തിന്റെ കൂടെയുള്ള ഐസ് സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്തുവാനോ ഭക്ഷ്യ സുരക്ഷാ വകുപ്പ് തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം.

Hot Topics

Related Articles