കോട്ടയം : ആദ്യ സിനിമയിലെ ക്യാമറ കണ്ട കണ്ണുകളിലെ തിളക്കം , അഞ്ചു വർഷത്തിനിപ്പുറവും ഉള്ളിൽ സൂക്ഷിച്ച പ്രവീണിന് അഭിമാന പുരസ്കാരം. ജയരാജിന്റെ ഭയാനകത്തിലൂടെ 2017 ൽ ക്യാമറാമാനുള്ള ദേശീയ പുരസ്കാരം കോട്ടയത്തിന്റെ മണ്ണിൽ എത്തിച്ച നിഖിൽ എസ് പ്രവീൺ വീണ്ടും അവാർഡ് തിളക്കത്തിൽ. ഇക്കുറി നിഖിലിനെ തേടി ദേശീയ പുരസ്കാരം എത്തിയത് ശബ്ദിക്കുന്ന കലപ്പ എന്ന ചിത്രത്തിലൂടെയാണ്. കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ നിഖിൽ എസ്. പ്രവീൺ ഇത് രണ്ടാം തവണയാണ് ദേശീയ പുരസ്കാരത്തിന് തിളക്കത്തിൽ നിറഞ്ഞുനിൽക്കുന്നത്.
ജയരാജ് സംവിധാനം ചെയ്ത 2017 ൽ പുറത്തിറങ്ങിയ ഭയാനകം എന്ന ചിത്രത്തിലൂടെയാണ് കോട്ടയം സ്വദേശി അരങ്ങേറ്റം കുറിച്ചത്. 65-ാമത് ദേശീയ ചലച്ചിത്ര അവാർഡിൽ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം ലഭിക്കുകയും ചെയ്തു. ഈ പുരസ്കാര നേട്ടത്തിന് പിന്നാലെ ഒരുപിടി നല്ല സിനിമകളുടെ ഭാഗമാകാനും നിഖിൽ എസ് പ്രവീണിന് കഴിഞ്ഞിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലെനിൻ രാജേന്ദ്രൻ , ജയരാജ് , ജോഷി മാത്യു , നിതിൻ രഞ്ജി പണിക്കർ , നിഷാദ് എന്നിവരുടെ എല്ലാം ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിക്കുന്നതിനും നിഖിലിന് സാധിച്ചിരുന്നു. കോട്ടയം പള്ളിക്കത്തോട് സ്വദേശിയായ നിഖിൽ ഇപ്പോഴും സിനിമയുടെ തിരക്കിൽ തന്നെയാണ്.