പങ്ങട സേക്രഡ് ഹാർട്ട് ഹൈസ്കൂളിൽ പ്രതിഭാസംഗമം സംഘടിപ്പിച്ചു

പുതുപ്പള്ളി :  സേക്രഡ് ഹാർട്ട്ഹൈസ്കൂളിൽ 2021-2022 അധ്യയന വർഷത്തിൽ എസ്എസ്എൽസി പരീക്ഷയിലും മറ്റു മത്സരപ്പരീക്ഷകളിലും മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു. യോഗത്തിൽ സ്കൂൾ മാനേജർ അഡ്വ. റവ ഫാ ബെന്നി കുഴിയടിയിൽ അധ്യക്ഷനായി. കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ്  ഷീലാ ചെറിയാൻ ഉദ്ഘാടനം ചെയ്തു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് സംഭാവന ചെയ്ത   ഷീ പാഡ് വെൻഡിങ് മെഷീന്റെയും ഇൻസിനറേറ്ററിന്റെയും താക്കോൽദാന കർമ്മം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റ്റി എം ജോർജ്ജ് തുപ്പലഞ്ഞിയിൽ നിർവഹിച്ചു. മലങ്കര സിറിയൻ ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനം പി.ആർ ഒ. റവ. ഫാ. മോഹൻ ജോസഫ് മാതാപിതാക്കൾക്കും കുട്ടികൾക്കും മോട്ടിവേഷൻ ക്ലാസ് നയിക്കുകയും പ്രതിഭകൾക്ക് പുരസ്കാരം സമർപ്പിക്കുകയും ചെയ്തു. ഹെഡ്മാസ്റ്റർ വി എം റജിമോൻ , സീനിയർ അസിസ്റ്റന്റ് എം ജെ എൽസമ്മ . എംപിഎ പ്രതിനിധി ഷീന സ്കറിയ വിദ്യാർത്ഥി പ്രതിഭകളായ എം ശിവപ്രിയ , ദേവനന്ദ അജി എന്നിവർ സംസാരിച്ചു.

Advertisements

Hot Topics

Related Articles