എം.ജി. ബിരുദ/ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഏകജാലകം: ഓൺലൈൻ രജിസ്‌ട്രേഷൻ ആഗസ്റ്റ് മൂന്ന് വരെ
എം.ജി. സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്ട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ നടത്തുന്ന ബിരുദ/ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആഗസ്റ്റ് മൂന്ന് വരെ നടത്താം. സാധ്യതാ അലോട്ട്‌മെന്റ് ആഗസ്റ്റ് ഒമ്പതിനും ഒന്നാം അലോട്ട്‌മെന്റ് ആഗസ്റ്റ് 17 നും പ്രസിദ്ധീകരിക്കും. സ്‌പോർട്ട്‌സ് / കൾച്ചറൽ / വികലാംഗ ക്വാട്ടകളിലേക്ക് അപേക്ഷിക്കുന്നവർക്ക് ജൂലൈ 29 വരെ അവസരമുണ്ടായിരിക്കും. ഇതിലേക്കുള്ള താത്കാലിക റാങ്ക് ലിസ്റ്റ് ആഗസ്റ്റ് രണ്ടിനും അന്തിമ റാങ്ക് ലിസ്റ്റ് നാലിനും പ്രസിദ്ധീകരിക്കും. സ്‌പോർട്ട്‌സ് / കൾച്ചറൽ / വികലാംഗ ക്വാട്ടകളിലേക്കുള്ള പ്രവേശനം ആഗസ്റ്റ് നാല്, അഞ്ച് തീയതികളിൽ അതത് കോളേജുകളിൽ നടത്തും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പുതുക്കിയ പരീക്ഷാ ടൈംടേബിൾ
ജൂലൈ 26 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ എം.എ./എം.എസ്.സി. / എം.കോം. / എം.സി.ജെ. / എം.എസ്.ഡബ്യു. / എം.റ്റി.എ. / എം.എച്ച്.എം. / എം.എം.എച്ച്. / എം.റ്റി.റ്റി.എം. (സി.എസ്.എസ്.) (2018, 2017, 2016 അഡ്മിഷനുകൾ – സപ്ലിമെന്ററി / 2015, 2014, 2013, 2012 അഡ്മിഷനുകൾ – മെഴ്സി ചാൻസ്) ജൂലൈ 2022 ബിരുദാനന്തര ബിരുദ പരീക്ഷയുടെ ടൈംടേബിൾ കൂടുതൽ പേപ്പറുകൾ ഉൾപ്പെടുത്തി പുതുക്കിയിരിക്കുന്നു. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ.
പ്രാക്ടിക്കൽ പരീക്ഷ
ഒന്നാം സെമസ്റ്റർ ബി.വോക് സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് ആൻഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ (പുതിയ സ്‌കീം – 2021 അഡ്മിഷൻ – റെഗുലർ) ജൂൺ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 26 മുതൽ ആഗസ്റ്റ് ഒന്ന് വരെ മാറമ്പള്ളി എം.ഇ.എസ്. കോളേജിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
പരീക്ഷാ തീയതി
മൂന്നാം സെമസ്റ്റർ സി.ബി.സി.എസ്.എസ്. (2014-2016 അഡ്മിഷൻ – റീ-അപ്പിയറൻസ് / 2013 അഡ്മിഷൻ – മെഴ്‌സി ചാൻസ്), ബി.എസ്.സി. സൈബർ ഫോറെൻസിക് (2014-2018 അഡ്മിഷൻ – റീ-അപ്പിയറൻസ്) ആഗസ്റ്റ് 2022 ബിരുദ പരീക്ഷകൾ ആഗസ്റ്റ് 19 ന് ആരംഭിക്കും. വിശദമായ ടൈംടേബിൾ വെബ്‌സൈറ്റിൽ.