നടൻ ദിലീപ് നേരിട്ട് കോടതിയിൽ ഹാജരാകണം : നടിയെ ആക്രമിച്ച കേസ് ലിബർട്ടി ബഷീറിന്റെ ഗൂഢാലോചന : ദിലീപിന് നോട്ടീസ് അയച്ചു തലശ്ശേരി കോടതി

കണ്ണൂര്‍: നിര്‍മ്മാതാവ് ലിബര്‍ട്ടി ബഷീര്‍ നല്‍കിയ പരാതിയില്‍ നടന്‍ ദിലീപിന് സമന്‍സ് അയച്ച്‌ കോടതി.
ലിബര്‍ട്ടി ബഷീര്‍ നല്‍കിയ മാനനഷ്ടകേസിലാണ് കോടതിയുടെ നടപടി. തലശ്ശേരി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് സമന്‍സ് നല്‍കിയത്. നടിയെ ആക്രമിച്ച കേസ് ലിബര്‍ട്ടി ബഷീറിന്റെ ഗൂഢാലോചനയാണെന്ന് ദിലീപ് പ്രസ്താവന നടത്തിയിരുന്നു. ഇതിലാണ് ദിലീപിനെതിരെ ലിബര്‍ട്ടി ബഷീര്‍ പരാതി നല്‍കിയത്.

Advertisements

നവംബര്‍ ഏഴിന് കോടതിയില്‍ ഹാജരാകാനാണ് സമന്‍സിലെ നിര്‍ദ്ദേശം. നാല് വര്‍ഷം മുന്‍പായിരുന്നു ലിബര്‍ട്ടി ബഷീര്‍ പരാതിയുമായി കോടതിയെ സമീപിച്ചത്. എന്നാല്‍ ഇതില്‍ ഇതുവരെ കോടതി നടപടി സ്വീകരിച്ചിരുന്നില്ല. തുടര്‍ന്ന് അടുത്തിടെ കോടതിയ്ക്കെതിരെ അദ്ദേഹം വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോടതി ദിലീപിന് സമന്‍സ് അയച്ചത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.