ചെന്നൈ: 2005 ൽ റിലീസ് ചെയ്ത വിക്രമിന്റെ അന്യനാണ് ഇന്ന് സോഷ്യൽ മീഡിയയിൽ ട്രെന്റ്. സോഷ്യൽ മീഡിയയിൽ അന്യൻകാണ് തരംഗമാണ് കത്തിപ്പടരുന്നത്. എന്നാൽ, ട്രോളിന് പിന്നിലെ വസ്തുത അന്വേഷിക്കാതെ വാർത്തയടിച്ച മലയാള മനോരമയുടെ ട്രോളന്മാരുടെ ഇരയായി. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ട്രോളുകൾ വന്ന് നിരഞ്ഞതോടെ മലയാള മനോരമ ഓൺലൈനിന്റെ ഫെയ്‌സ്ബുക്ക് പേജിന്റെ ഇമേജ് കമന്റ് ബോക്‌സ് പൂട്ടി. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ അന്യൻ തരംഗം കത്തിപ്പടർന്നു തുടങ്ങിയത്.
മലയാള മനോരമ പ്രസിദ്ധീകരിച്ച വാർത്ത ഇങ്ങനെ –
ദേശീയ അവാർഡ് പ്രഖ്യാപിച്ചതിന് പിന്നാലെ സൈബർ ഇടങ്ങളിൽ ‘അന്യൻ’ തരംഗമാണ്. ‘അന്യൻ കണ്ടിട്ടുണ്ടോ, ഇല്ലെങ്കിൽ പോയി അന്യൻ കാണൂ, അന്യനോളം വരുമോ, എന്നാ ഞാൻ പോയി അന്യൻ കണ്ടുവരാം, പോടാ, പോയി അന്യൻ കാണെടാ..’ അങ്ങനെ തലങ്ങും വിലങ്ങും അന്യൻ മയം മാത്രം. ഇന്നലെ സൂര്യയ്ക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച ശേഷമാണ് ആരാധകർ തമ്മിലുള്ള പോര് അന്യനിലേക്ക് കടന്നത്. മികച്ച പ്രകടനം കാഴ്ചവച്ചിട്ടും അന്ന് അന്യനിൽ വിക്രത്തിന് അവാർഡ് ലഭിച്ചിരുന്നില്ല.
ഇക്കാര്യം പങ്കുവച്ച് ഒരു പോസ്റ്റ് വന്നതിന് പിന്നാലെയാണ് ‘അന്യൻ കാണെടാ’ ട്രെൻഡ് ആയത്. ശങ്കർ സംവിധാനം ചെയ്ത അന്യൻ 2005ലാണ് റിലീസ് ചെയ്തത്. മൂന്ന് വ്യത്യസ്ഥ വേഷങ്ങൾ ചെയ്തിട്ടും അന്ന് വിക്രത്തിന് ദേശീയ അവാർഡ് ലഭിച്ചിരുന്നില്ല. ട്രോളുകൾ കാണാം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സൂര്യയ്ക്ക് ദേശീയ അവാർഡ് ലഭിച്ചതോടെയാണ് അന്യൻ ട്രോളുകൾ വൈറലായി മാറിയതെന്ന മലയാള മനോരമയുടെ കണ്ടെത്തലാണ് സോഷ്യൽ മീഡിയ എടുത്ത് അലക്കിയത്. എന്നാൽ, സൂര്യയുടെ അവാർഡിനു മുൻപ് തന്നെ അന്യൻ ട്രോൾ സോഷ്യൽ മീഡിയയിൽ സാമാന്യം നല്ല രീതിയിൽ പ്രചരിച്ചിരുന്നതായി സോഷ്യൽ മീഡിയയെ കൃത്യമായി ഫോളോ ചെയ്യുന്ന പലരും വ്യക്തമാക്കുന്നു. ദിവസങ്ങൾക്കു മുൻപ് തന്നെ സോഷ്യൽ മീഡിയിൽ അന്യട്രോളുകൾ പ്രചരിച്ചു തുടങ്ങിയിരുന്നു.
ട്രോൾ മോളിവുഡ് എന്ന സോഷ്യൽ മീഡിയ ഗ്രൂപ്പിൽ വിക്രമിനെ വിമർശിക്കുന്നവരെ പോടാ, പോയി അന്യൻ കാണെടാ എന്ന പേരിൽ വിക്രം ഫാൻസ് വിമർശിച്ചിരുന്നു. ഇതിനു പിന്നാലെ കുക്കൂച്ച എന്ന ഒരു സിനിമാ വിമർശന ഗ്രൂപ്പിൽ ഇതിനെ വിമർശിച്ചുള്ള പോസ്റ്റും എത്തി. ഈ ഗ്രൂപ്പ് ഒരു സംഘം വിക്രം ഫാൻസ് റിപ്പോർട്ട് ചെയ്തു പൂട്ടിച്ചു. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ അന്യൻ തരംഗം കത്തിക്കയറിയത്. ഇതിനിടെ ദേശീയ അവാർഡുമായി സൂര്യയും എത്തിയതോടെ അന്യൻ ട്രോളുകൾ വേറെ മാതിരിയായി..!