ഇടുക്കി ഉടുമ്പൻചോലയിൽ നാലു വയസുകാരി കുളത്തിൽ വീണ് മരിച്ചു; മരിച്ചത് വെള്ളറക്കംപാറ സ്വദേശിയായ പെൺകുട്ടി

ഉടുമ്പൻചോല: ഇടുക്കി ഉടുമ്പൻചോലയിൽ നാല് വയസുകാരി കുളത്തിൽ വീണ് മരിച്ചു. ഉടുമ്പൻചോല വെള്ളറക്കംപാറ കോളനിയിലെ ധരണിയാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകുന്നേരം നാലിനാണ് സംഭവം. കളിച്ചുകൊണ്ടിരിക്കെ കുട്ടി കുളത്തിലേക്ക് കാൽവഴുതി വീഴുകയായിരുന്നു. ഉടൻതന്നെ രക്ഷപ്പെടുത്തിയെങ്കിലും മരണം സംഭവിച്ചു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിൽ.

Advertisements

Hot Topics

Related Articles