കോട്ടയം ജില്ലയിലെ സ്ഥലങ്ങളിൽ ജൂലൈ 24 ഞായറാഴ്ച വൈദ്യുതി മുടങ്ങും

കോട്ടയം : സ്ഥലങ്ങളിൽ ജോലി 24 ഞായറാഴ്ച വൈദ്യുതി മുടങ്ങും.
കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കൂരോപ്പട ടൗൺ, തീപ്പെട്ടി കമ്പനി, തോണിപ്പാറ, ആലപ്പാട്ടുപടി, ചാത്തനാം പതാൽ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ വൈദ്യുതി മുടങ്ങും.

Advertisements

തെങ്ങണ കെ സ് ഇ ബി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വെരൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ രാവിലെ 9മണി മുതൽ ഉച്ചക്ക് 1 മണി വരെ എൻഫിറ്റ് 1, എൻഫിറ്റ് 2, പോളോ എന്നീ ട്രാൻസ്‌ഫോർമർ പരിധിയി ലും, ഉച്ചക്ക് 1 മണി മുതൽ 5മണി വരെ ടോംസ്, വഞ്ചിനാട്, തെക്കേകര, എന്നീ ഭാഗങ്ങളിലും വൈദുഃതി മുടങ്ങും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പാലാ സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.

കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കോടിമത, ടി.ബി, റോഡ്, കെഎസ്ആർടിസി , സെൻട്രൽ ജംഗ്ഷൻ, ചന്തക്കവല, കെ കെ റോഡ്, ഗുഡ് ഷെപ്പേർഡ് റോഡ്, ചെല്ലിയൊഴുക്കം റോഡ്, ശാസ്ത്രി റോഡ്, ബേക്കർ ജംഗ്‌ഷൻ, വാഴേ മഠം, ചാലുകുന്ന്, ചുങ്കം , പനയക്കഴപ്പ്, അണ്ണാൻ കുന്ന്, പുതി തൃകോവിൽ , പോസ്റ്റ് ഓഫീസ് റോഡ് തിരുന്നക്കര മൈതാനം, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.

Hot Topics

Related Articles