ഏറ്റുമാനൂർ : ബൈക്കിൽ ഇടിക്കാതിരിക്കാൻ വട്ടിച്ചു മാറ്റിയ കാർ റോഡരികിലെ കടയിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ കാറ് യാത്രക്കാരനും ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. ശനിയാഴ്ച രാത്രി 12 മണിയോടെ എംസി റോഡിൽ ഏറ്റുമാനൂർ കാരിത്താസിന് സമീപമായിരുന്നു അപകടം.
ഏറ്റുമാനൂരിൽ നിന്നും കോട്ടയം ഭാഗത്തേക്ക് വരികയായിരുന്നു കാറും ബൈക്കും. ഈ സമയം മുന്നിൽ പോയ ബൈക്കിൽ തട്ടാതിരിക്കാൻ വെട്ടിച്ചുമാറ്റിയക്കാർ നിയന്ത്രണം നഷ്ടമായി കടയിലേക്ക് ഇടിച്ചു കയറുകയായിരുന്നു. എന്നാൽ ബൈക്ക് കാറിനും കടയ്ക്കും ഇടയിൽ പെടുകയായിരുന്നു. അപകടത്തെ തുടർന്ന് കാർ ഡ്രൈവർക്കും , ബൈക്ക് യാത്രക്കാരനും പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കാറിനുള്ളിൽ ഉണ്ടായത് യാത്രക്കാർ ഓടിരക്ഷപ്പെട്ടതായി നാട്ടുകാർ ആരോപിച്ചു.