കോട്ടയം : മുന്‍ മന്ത്രി ജോസ് തെറ്റയില്‍ പീഡിപ്പിച്ചെന്ന് ആരോപിച്ച് പരാതി നല്‍കിയ കേസിലെ ഇര മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീടിന് മുന്നില്‍ പ്രതിഷേധവുമായി രംഗത്ത്. വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നഷ്ട പരിഹാര തുക വാങ്ങി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേവുമായാണ് പരാതിക്കാരി എത്തിയത്. ഞായാഴ്ച രാവിലെ ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലെ വീട്ടില്‍ എത്തുമെന്ന് മനസ്സിലാക്കിയ പരാതിക്കാരി വീട്ടിലെത്തി പ്രതിഷേധിക്കുകയായിരുന്നു.
നേരത്തെ വിഷയത്തില്‍ ഒത്തുതീര്‍പ്പിനായി ഉമ്മന്‍ചാണ്ട്ി ഇടപെട്ടുവെന്നും അന്ന് നഷ്ടപരിഹാരത്തുക നല്‍കാം എന്ന് വാക്കു നല്‍കിയിരുന്നുമെന്നുമാണ് ഇവരുടെ വിശദീകരണം ഇതേ തുടര്‍ന്ന് രാവിലെ ഇവര്‍ ഉമ്മന്‍ ചാണ്ടിയുടെ പുതുപ്പള്ളിയിലെ വസതിയിലെത്തിയ ഇലര്‍ ഉമ്മന്‍ചാണ്ടിയെ കാണണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ചു ഇതോടെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഇവരെ തടഞ്ഞു . ഉമ്മന്‍ ചാണ്ടി നഷ്ടപരിഹാരത്തുക നല്‍കാം എന്ന് അറിയിച്ചിരുന്നതാണ് എന്നും ഇത് വരെ തുക ലഭിച്ചില്ല എന്നൂം അടിയന്തിരമായി തുക ലഭിക്കണം എന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ ബഹളം വെച്ചത്. ഇതേ തുടര്‍ന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ ഇടപെട്ട് ഇവരെ പിടിച്ച് മാറ്റാന്‍ ശ്രമിച്ചു ഇതോടെ ഇവര്‍ ബഹളം ഉച്ചത്തിലാക്കി. തുടര്‍ന്ന് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ തന്നെയാണ് ഈസ്റ്റ് പോലീസില്‍ വിവരം അറിയിച്ചത്. പോലീസ് സംഘം സ്ഥലത്ത് എത്തിയപ്പോഴേക്കും ഇവരുടെ കൈകള്‍ പിടിച്ച് കെട്ടിയിട്ടാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നിയന്ത്രിച്ചത്. ഒച്ചയും ബഹളവും തുടര്‍ന്നതോടെ ഇവരെ പോലീസിന് കൈമാറുകയും പോലീസ് ഇവരെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റിയതായും കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നേരത്തെ തന്റെ മകനുമായി വിവാഹം നടത്തി നല്‍കാം എന്ന് വാഗ്ദാനം നല്‍കിയ ശേഷം ജോസ് തെറ്റയില്‍ പരാതിക്കാരിയായ യുവതിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് പീഡിപ്പിച്ചു എന്നതായിരുന്നു കേസ്. പീഡന ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി യുവതി പുറത്ത് വിട്ടതോടെ മന്ത്രി വെട്ടിലാവുകയായിരുന്നു. ഇതേ തുടര്‍ന്ന് ജോസ് തെറ്റയില്‍ രാജി വക്കുകയും ചെയ്തിരുന്നു. ഈ കേസിലാണ് ഇപ്പോള്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടുകൊണ്ടുള്ള പരാതിക്കാരിയുടെ പ്രതിഷേധം.