.കാറിടിച്ച് വഴിയാത്രക്കാരന് പരിക്ക്
കുമരകം: കുമരകത്ത് വാഹന അപകടങ്ങൾ തുടർക്കഥയാകുന്നു. കുമരകം അട്ടിപ്പീടിക റോഡിൽ അമിത വേഗതയിലെത്തിയ കാറിടിച്ച് വഴിയാത്രക്കാരന് പരിക്ക്. ഞായറാഴ്ച രാത്രി 8.15 ഓടെയാണ് സംഭവം. അട്ടിപ്പീടിക റോഡിൽ ശാസ്താങ്കാവ് ക്ഷേത്രത്തിന് സമീപമാണ് സംഭവം. തുടർന്ന് കുമരകം പോലീസ് സ്റ്റേഷന് സമീപം മറ്റൊരു കാറിലും ഇടിച്ചു.
വഴിയാത്രക്കാനെ ഇടിച്ചിട്ട കാറിനെ പിൻതുടർന്ന് ബൈക്കിൽ എത്തിയ യുവാക്കളും നാട്ടുകാരും ചേർന്ന് കാർ തടഞ്ഞു. കാറിൽ ആറോളം പേർ ഉണ്ടായിരുന്നതായും ഇവർ മദ്യലഹരിയിൽ ആയിരുന്നെന്നും ജനങ്ങൾ പറയുന്നു.
കാറിൽ ഉണ്ടായിരുന്ന മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. ബാക്കിയുള്ള മൂന്ന് പേരെ കുമരകം പൊലീസ് കസ്റ്റഡിയിൽ എടുത്തു. മദ്യപിച്ച് വാഹനം ഓടിച്ചുണ്ടായ ഏറ്റവും പുതിയ അപകടമാണിത്. പൊലീസ് പരിശോധന കർശനമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.