തിരുവല്ല : പുറമറ്റം പഞ്ചായത്ത് ഭരണം എൽഡിഎഫിന് നഷ്ടപ്പെട്ടു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ കെ വി രശ്മിമോൾ തിരഞ്ഞെടുക്കപ്പെട്ടു. എൽഡിഎഫിലെ ശോശാമ്മ തോമസിനെയാണ് പരാജയപ്പെടുത്തിയത്. യുഡിഎഫിന് ഏഴ് വോട്ടും എൽഡിഎഫിന് ആറ് വോട്ടും ലഭിച്ചു.
Advertisements
ഇടതുമുന്നണിയോടൊപ്പമായിരുന്ന പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ ജോബി യുഡിഎഫ് പക്ഷത്തേക്ക് നേരത്തെ മാറിയിരുന്നു. സൗമ്യക്കെതിരെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടിരുന്നു.
അതിന് പിന്നാലെയാണ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്. ഈ സ്ഥാനവും നഷ്ടപ്പെട്ടതോടെയാണ് എൽഡിഎഫിന് ഭരണം പൂർണ്ണമായി നഷ്ടപ്പെട്ടത്.