കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ കണ്ണിന്റെ ഓപ്പറേഷൻ തീയറ്റർ പൊളിക്കാൻ നീക്കം; ആശുപത്രി വികസന സമിതി അംഗങ്ങളുടെ ഇടപെടലിൽ തീയറ്റർ പൊളിക്കുന്നത് നിർത്തി വച്ചു

കോട്ടയം: ജനറൽ ആശുപത്രിയിൽ കണ്ണിന്റെ ഓപ്പറേഷൻ തി യറ്റർ പൊളിക്കുന്നത് ആശുപത്രി വികസന സമിതി അംഗങ്ങളുടെ ഇടപെടലിലൂടെ നിർത്തിവച്ചു. ജനറൽ ആശുപത്രിയിൽ കിഫ്ബി ഫണ്ടിലൂടെ 10 നില കെട്ടിടം പണി ആരംഭിക്കുന്നതിന്റെ ഭാഗമായി ആശുപതിയിലെ ഏഴു മുതൽ 12 വരെ വാർഡ്കളായ പഴയ കെട്ടിടങ്ങൾ പൊളിച്ച് മാറ്റി ഒന്നാം ഭാഗം പണി ആരംഭിക്കാനായിരുന്നു തീരുമാനം 12 ആം വാർഡിന്റെ തുടർച്ചയായ കണ്ണിന്റെ ഒപ്പറേഷൻ തീയറ്റർ രണ്ടാം ഘട്ട നിർമ്മാണം തുടങ്ങുമ്പോൾ പൊളിച്ചുമാറ്റാം എന്നാണ് കരാർ, ഈ വ്യവസ്ഥ ലെങ്കിച്ചുകൊണ്ടാണ് കണ്ണിന്റെ ഓപ്പറേഷൻ തീയറ്റർ പൊളിക്കാൻ തുടങ്ങിയത്.

Advertisements

ജനറൽ ആശുപത്രിയിൽ കണ്ണിന്റെ ഓപ്പി ഓരോദിവസവും 300ലധികം രോഗികളാണ് എത്തുന്നത്.100ലധികം സർജറികളാണ് ഓരോ ആഴ്ചകളിലും ചെയ്തു പോകുന്നത്. ഓപ്പറേഷൻ ആവശ്യമുള്ള രോഗി കളുടെ എണ്ണം വർധിക്കുന്നതനുസരിച്ചു വരുന്ന ഒക്ടോബർ മാസം വരെ രോഗികൾ കാത്തിരിക്കുകയാണ്.ആശുപത്രിയിൽ ശുചീകരണ പ്രവർത്തനം മുതൽ കൊമ്പോണ്ടിനു ഉള്ളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങൾക്കും മേൽനോട്ടം വഹിക്കുന്ന ഉത്തരവാദിത്തം ഡെപ്യൂട്ടി സൂപ്രണ്ടിനാണ്. ആ ഉത്തരവാദിത്തം കൃത്യമായി നിവഹിക്കാത്തതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

വരുന്ന ബുധനാഴ്ച കണ്ണിന്റെ ഒപ്പറേഷന് അഡ്മിറ്റ് ചെയ്തിട്ടുള്ള രോഗികൾ വിളിച്ചറിയിച്ചതിനാൽ ആശുപത്രി സൂപ്രന്റ് ഡോക്ടർ ബിന്ദുകുമാരി മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങളായ പികെ ആനന്ദക്കുട്ടൻ, നന്ദൻ നട്ടാശ്ശേരി, പോൾസൺ പീറ്റർ, ഇടപെട്ടു പൊളിച്ച ഭാഗം അടിയന്തിരമായി അറ്റകുറ്റ പണി നടത്തി സർജറി മുടക്കമില്ലാതെ നടത്താൻ തീരുമാനിച്ചു.

Hot Topics

Related Articles