കോട്ടയം :സ്‌കൂൾ ഉച്ചഭക്ഷണത്തിനുള്ള തുക വർധിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനം പ്രകാരം ജില്ലയിൽ 13 ഉപജില്ലകളിലും കുത്തിയിരുപ്പ് സമരം നടത്തി.2016ൽ നിശ്ചയിച്ച തുക തന്നെയാണ് ഇപ്പോഴും നൽകുന്നത്.200 ശതമാനത്തിലധികം പല സാധനങ്ങൾക്കും വില വർധന ഉണ്ടായിട്ടും ഉച്ചഭക്ഷണ തുക കാലാനുസൃതമായി വർധിപ്പിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. ഇത് മൂലം പ്രഥമധ്യാപകർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്.അതുകൊണ്ട് മുൻകാല പ്രാബല്യത്തോടെ തുക വർധിപ്പിക്കാൻ സർക്കാർ തയ്യാറാകണം.
കോട്ടയം ഈസ്റ്റ് ഉപജില്ലയിൽ നടന്ന ധർണ്ണ സംസ്ഥാന കമ്മിറ്റി അംഗം സാബു കെ. എബ്രഹാം ഉദ്ഘാടനം ചെയ്തു. സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ജേക്കബ് ചെറിയാൻ, ജില്ലാ സെക്രട്ടറി മനോജ് വി പോൾ,എബിസൺ കെ. എബ്രഹാം, ബോബി എ ചാണ്ടി, സാറാമ്മ വർഗീസ്, ജയ്‌മോൻ ചെറിയാൻ, ബേബി ജോൺ എന്നിവർ പ്രസംഗിച്ചു.ചങ്ങനാശേരിയിൽ ജില്ലാ പ്രസിഡണ്ട് വർഗീസ് ആന്റണി, ഈരാറ്റുപേട്ടയിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് പി. വി ഷാജിമോൻ, പാമ്പാടിയിൽ എം സി സ്‌കറിയ, വൈക്കത്ത് നഗരസഭ വൈസ് ചെയർ പേഴ്‌സൺ രാധിക ശ്യാം, രാമപുരം സുജാത വി ബി എന്നിവർ ഉദ്ഘാടനം ചെയ്തു.