എം ജി സർവ്വകലാശാല വാർത്തകൾ അറിയാം

എം.ജി. യിൽ സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം

Advertisements

മഹാത്മാഗാന്ധി സർവ്വകലാശാലയുടെ പൊതുജനസമ്പർക്ക പരിപാടികളുടെ ഭാഗമായി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യുറോയുടെ ആഭിമുഖ്യത്തിൽ 25 ദിവസത്തെ പി.എസ്.സി. ഗ്രാജുവേറ്റ് ലെവൽ പരീക്ഷാ പരിശീനത പരിപാടി സംഘടിപ്പിക്കുന്നു. ആഗസ്റ്റ് ഒന്നിന് ആരംഭിക്കുന്ന ഈ സൗജന്യ പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 0481 – 2731025 എന്ന ഫോൺ നമ്പറിൽ ജൂലൈ 30 നകം ബന്ധപ്പെടുക.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അപേക്ഷാ തീയതി

ആഗസ്റ്റ് 19 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.എൽ.ഐ.ബി.ഐ.എസ്.സി (2021 അഡ്മിഷൻ – റെഗുലർ / 2020 അഡ്മിഷൻ – സപ്ലിമെന്ററി / 2019 അഡ്മിഷൻ – മെഴ്‌സി ചാൻസ്), ഒന്നാം സെമസ്റ്റർ എം.എൽ.ഐ.എസ്.സി. (2018, 2017 അഡ്മിഷൻ – മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 10 വരെയും 525 രൂപ പിഴയോടു കൂടി ആഗസ്റ്റ് 11 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 12 നും അപേക്ഷിക്കാം. ടൈംടേബിൾ, പരീക്ഷാ ഫീസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in).

ആഗസ്റ്റ് 19 ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി.വോക്. (പുതിയ സ്‌കീം – 2021 അഡ്മിഷൻ – റെഗുലർ) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് രണ്ട് വരെയും 525 രൂപ പിഴയോടു കൂടി ആഗസ്റ്റ് മൂന്നിനും 1050 രൂപ സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് നാലിനും അപേക്ഷിക്കാം. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in).

പ്രാക്ടിക്കൽ പരീക്ഷ

2022 ജൂൺ, ജൂലൈ മാസങ്ങളിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബി.വോക് ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെന്റേഷൻ ആന്റ് ഓട്ടോമേഷൻ ന്റെ ഭാഗമായ പ്രാക്ടിക്കൽ (എ.ഒ.സി.) പരീക്ഷകൾ ആഗസ്റ്റ് ഒന്ന് മുതൽ അതത് കോളേജുകളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫലം

2020 മാർച്ചിൽ നടത്തിയ ഒന്നാം സെമസ്റ്റർ പി.ജി.സി.എസ്.എസ്. – എം.എസ്.സി. അപ്ലൈഡ് ഫിസിക്‌സ് (2015 അഡ്മിഷൻ – സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസടച്ച് ആഗസ്റ്റ് ഒൻപത് വരെ ഓൺലൈനായി അപേക്ഷിക്കാം.

ഐ.ഐ.ആർ.ബി.എസ്. 2022 ജൂണിൽ നടത്തിയ മൂന്നാം സെമസ്റ്റർ പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്.സി. (കെമിസ്ട്രി, ഫിസിക്‌സ്, ലൈഫ് സയൻസസ് ആന്റ് കമ്പ്യൂട്ടർ സയൻസ് – സയൻസ് ഫാക്കൽറ്റി), പഞ്ചവത്സര ഇന്റഗ്രേറ്റഡ് എം.എസ്.സി. (എൻവയോൺമെന്റ് സയൻസ് – എൻവയോൺമെന്റൽ ആൻഡ് അറ്റ്‌മോസ്‌ഫെറിക് സയൻസ് ഫാക്കൽറ്റി) 2020-2025 ബാച്ച്, സി.എസ്.എസ്. പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് 2022 ഫെബ്രുവരിയിൽ നടത്തിയ 2020-2022 ബാച്ച് രണ്ടാം സെമസ്റ്റർ എം.എസ്.സി സൈക്കോളജി (ബിഹേവിയറൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

സ്‌കൂൾ ഓഫ് ബിഹേവിയറൽ സയൻസസ് 2022 മാർച്ചിൽ നടത്തിയ 2019 ബാച്ച് രണ്ടാം സെമസ്റ്റർ പി.ജി. ഡിപ്ലോമ ഇൻ ഇൻഡ്യൻ സൈൻ ലാംഗ്വേജ് (പാർട്ട് ടൈം) ബിഹേവിയറൽ സയൻസസ് ഫാക്കൽറ്റി, സി.എസ്.എസ്.) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

Hot Topics

Related Articles