മുതലക്കോടം: കാത്തലിക് അസോസിയേഷന് ഓഫ് ഇന്‍ഡ്യയുടെ സഹകരണത്തോടെ ഹോളി ഫാമിലി ആശുപത്രിയില്‍ സ്ഥാപിച്ച ഓക്സിജന്‍ പ്ലാന്റിന്റെ ഉദ്ഘാടനം തൊടുപുഴ മുനിസിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ് നിര്‍വഹിച്ചു. മുതലക്കോടം ഫൊറോന ചര്‍ച്ച് വികാരി റവ. ഡോ. ജോര്‍ജ് താനത്തുപറമ്പി അനുഗ്രഹ പ്രഭാഷണം നടത്തി. ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ സിസ്റ്റര്‍ മേഴ്സി കുര്യന്, കാത്തലിക് അസോസിയേഷന് ഓഫ് ഇന്‍ഡ്യ പ്രതിനിധി ജോണ്‍ രാജേഷ്, ജനറല്‍ മെഡിക്കല്‍ കൗണ്‍സിലര്‍ കോട്ടയം സിസ്റ്റര്‍ മേഴ്സി ജോര്‍ജ്, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ജോളി ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു. കോയമ്പത്തൂര്‍ ആസ്ഥാനമായ ചെറി പ്രിസിഷന്‍ പ്രൊഡക്ട്സ് എന്ന കമ്പനിയാണ് മിനിട്ടില്‍ 500 എല്‍.പി.എം ഓക്സിജന്‍ ഉദ്പാദിപ്പിക്കാന്‍ കഴിയുന്ന പ്ലാന്റ് സ്ഥാപിച്ചത്.