ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന പ്ലസ് വൺ ട്രയൽ അലോട്ട്‌മെന്റ് മാറ്റി; ട്രയൽ അലോട്ട്‌മെന്റ് വെള്ളിയാഴ്ചയെന്ന് വിദ്യാഭ്യാസ വകുപ്പ്

തിരുവനന്തപുരം: നാളെ നടത്തുമെന്നറിയിച്ചിരുന്ന പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് മാറ്റി. ട്രയൽ അലോട്ട്മെന്റ് മറ്റന്നാളത്തേക്ക് മാറ്റിയെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.. സംസ്ഥാനത്ത് ഹയർ സെക്കൻഡറി പ്രവേശനത്തിൻറെ സമയക്രമം വ്യക്തമാക്കി കഴിഞ്ഞ ദിവസം സർക്കാർ പുറത്തിറക്കിയ ഉത്തരവിലാണ് വ്യാഴാഴ്ച ട്രയൽ അലോട്ട്‌മെൻറ് നടത്തുമെന്ന് അറിയിച്ചിരുന്നത്. ഇതാണ് വെള്ളിയാഴ്ചയിലേക്ക് മാറ്റി പുതിയ ഉത്തരവിറക്കിയത്.

Advertisements

ആദ്യ അലോട്ട്‌മെന്റ് പട്ടിക ഓഗസ്റ്റ് മൂന്നിന് തന്നെ പ്രസിദ്ധീകരിക്കാനാണ് അധികൃതർ ലക്ഷ്യമിടപുന്നത്. . ക്ലാസുകൾ ഓഗസ്റ്റ് 22നു തുടങ്ങാനാണ് ശ്രമം. സി ബി എസ് ഇ, ഐ സി എസ് സി വിദ്യാർത്ഥികളുടെ പത്താം ക്ലാസ് പരീക്ഷാ ഫലം വരാൻ വൈകിയതാണ് ഹയർ സെക്കൻഡറി പ്രവേശന നടപടികൾ ഇക്കുറി നീളാൻ കാരണം.

Hot Topics

Related Articles