പാലക്കാട്: സമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട പത്താംക്ളാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്ളസ് ടു വിദ്യാർത്ഥി പിടിയിൽ. പാലക്കാട് തൃത്താലയിലെ പത്താം ക്ളാസ് വിദ്യാർത്ഥിനിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട എടപ്പാളിലെ പ്ളസ് ടു വിദ്യാർത്ഥി വീട്ടിൽ ആളില്ലാത്ത സമയം പെൺകുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.
Advertisements
നിരവധി തവണ ഇത്തരത്തിൽ പീഡനം നടന്നതായാണ് വിവരം. ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നും ചാലിശേരി പൊലീസിന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്ളസ് ടു വിദ്യാർത്ഥി അറസ്റ്റിലായത്.