മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ അഡ്വ.വി.വി പ്രഭ അന്തരിച്ചു

കോട്ടയം: മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവും എസ്.എൻ.ഡി.പി യോഗം നേതാവുമായിരുന്ന കോട്ടയം ചെല്ലിയൊഴുക്കം പുതുപ്പറമ്പിൽ അഡ്വ.വി.വി പ്രഭ (85) അന്തരിച്ചു.
കോട്ടയം ജില്ലയിലെ പബ്ലിക്ക് പ്രോസിക്യൂട്ടറായിരുന്ന അദ്ദേഹം ജില്ലാ കോൺഗ്രസ് കമ്മിറ്റി ട്രഷറർ, എസ്.എൻ.ഡി.പി യോഗം യൂണിയൻ പ്രസിഡന്റ്, ബാർ അസോസിയേഷൻ പ്രസിഡന്റ്, എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് എന്നീ നിലകൾ വഹിച്ചിട്ടുണ്ട്.
മൃതദേഹം ജൂലായ് 28 വ്യാഴാഴ്ച വൈകിട്ട് നാലിനു കോട്ടയം ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്‌കാരം ജൂലായ് 29 വെള്ളിയാഴ്ച രാവിലെ പത്തിന് മുട്ടമ്പലം എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
ഭാര്യ – പരേതയായ ഡോ.ലളിതമ്മ (ജില്ലാ ആയുർവേദ ആശുപത്രി കോട്ടയം).
മക്കൾ – ഹരിപ്രഭ (അഭിഭാഷകൻ), ശ്രീപ്രഭ
മരുമക്കൾ – ലത , സുമേഷ്

Advertisements

Hot Topics

Related Articles