ചങ്ങനാശേരി: കെറെയിൽ വിരുദ്ധ സമരം കേരളമാകെ പടർത്തിയ ചങ്ങനാശേരി മാടപ്പള്ളിയിലെ സമരപ്പന്തൽ നൂറാം ദിനത്തിലേയ്ക്ക്. നൂറാം ദിനാഘോഷത്തിൽ സമരത്തിന് സമ്പൂർണ പിൻതുണയുമായി ചങ്ങനാശേരി അതിരൂപത രംഗത്ത്് എത്തി. നൂറാം ദിന സമരം ഉദ്ഘാടനം ചെയ്ത ചങ്ങനാശ്ശേരി അതിരൂപത മെത്രാപോലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടമാണ് കെ.റെയിൽ വിരുദ്ധ സമരത്തിന് സമ്പൂർണ പിൻതുണ പ്രഖ്യാപിച്ചത്.
കെ.റെയിലിന്റെ പദ്ധതി ആസൂത്രണം പാളിയെന്ന് മാർ ജോസഫ് പെരുന്തോട്ടം പിതാവ് പറഞ്ഞു. ജനാധിപത്യ സർക്കാർ ജനങ്ങളെ കേൾക്കണം. പദ്ധതി ജനജീവിത സംവിധാനങ്ങളെ ആകെ തകർക്കും. ഏകപക്ഷീയമായ പോക്ക് അംഗീകരിക്കാനാവില്ലന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മാടപ്പള്ളി റീത്ത് പള്ളിയിൽ നടക്കുന്ന നൂറാം ദിവസ കെ റെയിൽ വിരുദ്ധ സമരം ചങ്ങനാശ്ശേരി അതിരൂപത മെത്രാപോലീത്ത അഭിവന്ദ്യ മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം ചെയ്തു. മുൻ പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല എം.എൽ.എ , കേരള കോൺഗ്രസ് നേതാവും എം.പിയുമായ പി.സി തോമസ്, മുൻ എം.എൽ.എ കെ സി ജോസഫ് , തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് ലിജിൻ ലാൽ, കെ.റെയിൽ വിരുദ്ധ സമരസമിതി കൺവീനർ ബാബു കുട്ടൻച്ചിറ, വി.ജെ ലാലി, മിനി കെ ഫിലിപ്പ്, സുധാ കുര്യൻ, ടോമി കല്ലാനി എന്നിവർ പ്രസംഗിച്ചു.