കോട്ടയം: അനധികൃതമായി മദ്യവിൽപ്പന നടത്തിയ ആൾ അറസ്റ്റിൽ. എരുമേലി പുഞ്ചവയൽ കോച്ചൻജേരിൽ വീട്ടൽ ജോർജ്ജ് മകൻ അഭിലാഷ് കെ.ജെ(43) യെ ആണ് പൊൻകുന്നം പൊലിസ് അറസ്റ്റ് ചെയ്തത്. ഇയാൾ തൻറെ ഓട്ടോറിക്ഷയിൽ അനതികൃതമായി മദ്യം വിൽപ്പന നടത്തുകയായിരുന്നു. കോട്ടയം ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ ലഹരി വസ്തുക്കളുടെ വിൽപന തടയുന്നതിന്റെ ഭാഗമായി ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്.
പരിശോധനയിൽ ഇയാളുടെ ഓട്ടോറിക്ഷയിൽനിന്നും ധാരാളം വിദേശ നിർമ്മിത മദ്യവും കണ്ടെടുത്തു. ഓട്ടോറിക്ഷയുടെ പിൻവശം ക്യാബിനിൽ പ്ലാസ്റ്റിക് ചാക്കിനുള്ളിലാണ് ഇയാൾ മദ്യം സൂക്ഷിച്ച് വിൽപ്പന നടത്തിയിരുന്നത്. പൊൻകുന്നം സബ്ബ് ഇൻസ്‌പെക്ടർ നിസാർ. ടി.എച്ച്, സി.പി.ഓ. ബഷീർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.