മേലുകാവിൽ വീടുകയറി ഗൃഹനാഥനെ ആക്രമിച്ച സംഭവം; ഒരു പ്രതി കൂടി പിടിയിൽ; ഇയാളെ ഒളിവിൽ പാർപ്പിച്ച ആളും അറസ്റ്റിലായി

പാലാ: മേലുകാവിൽ ഗൃഹനാഥനെ വീട് കയറി ആക്രമിച്ച കേസ്സിൽ ഒളിവിലായിരുന്ന ഒരു പ്രതി കൂടി പിടിയിലായി. മേലുകാവ് പാറശ്ശേരിൽ സാജൻ സാമുവലിന്റെ വീട് കയറി ആക്രമിക്കുകയും വാഹനങ്ങൾ തല്ലി തകർക്കുകയും തീ വെക്കുകയും ചെയ്ത കേസിലെ ഒളിവിലായിരുന്ന ഒരു പ്രതിയെ കൂടി പൊലീസ് പിടികുടി. കോട്ടയം ജില്ലയിൽ കോതനല്ലൂർ ഇടച്ചാലിൽ വീട്ടിൽ പൈലി മകൻ പക്കി സജി എന്ന് അറിയപ്പെടുന്ന സജി (45) യെയാണ് മേലുകാവ് പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ ഒളിവിൽ കഴിയാൻ സഹായിച്ച ഏറ്റുമാനൂർ മാഞ്ഞൂർ കാഞ്ഞിരമുകളേൽ വീട്ടിൽ ഭാസ്‌കരൻ മകൻ രാജു(45) എന്ന ആളെയും പൊലീസ് അറസ്റ്റു ചെയ്തു.

Advertisements

ഇതേ കേസിലെ പ്രതികളായ സുധിമിൻ രാജ്, ജിജോ, അഫ്‌സൽ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് പിടികുടിയിരുന്നു. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കുകയും പ്രതികൾക്കുവേണ്ടി തിരച്ചിൽ ശക്തമാക്കുകയും ചെയ്തതിനെ തുടർന്ന് ആക്രമണ സംഘത്തിൽ ഉണ്ടായിരുന്ന സജിയെ കൂടി പിടികൂടുകയുമായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇയാൾക്ക് കടുത്തുരുത്തി,കുറവിലങ്ങാട് എന്നീ പൊലീസ് സ്റ്റേഷനുകളിലായി നിരവധി കേസ്സുകൾ നിലവിൽ ഉണ്ട്. പാലാ ഡി. വൈ.എസ്.പി ഗിരീഷ് .പി. സാരഥി, സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ രഞ്ചിത്ത് കെ വിശ്വനാഥ്, എസ്സ്.ഐ അജിത്ത്, സി.പി. ഓ മാരായ, ശ്യം, ശരത്ത്, നിതാന്ത്,ജോബി സെബാസ്റ്റ്യൻഎന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.