അമലഗിരി : ബി. കെ. കോളേജ് നാഷണൽ സർവീസ് സ്കീമും അമലഗിരി റെസിഡന്റ്സ് വെൽഫയർ അസോസിയേഷനും സംയുക്തമായി നടത്തിയ മെഗാ മെഡിക്കൽ ക്യാമ്പിന്റെയും ആരോഗ്യ സംരക്ഷണ പദ്ധതികളുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി നിർവഹിച്ചു. ബി. കെ. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ആഗ്നസ് ജോസ് അധ്യക്ഷത വഹിച്ചു.
യോഗത്തിൽ കെ.ഇ. സ്കൂൾ പ്രിൻസിപ്പൽ ഫാ. ജെയിംസ് മുല്ലശ്ശേരി, റെസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ടി. വി. സോണി, ഗ്രാമ പഞ്ചായത്തംഗം ഡെയ്സി ബെന്നി, പ്രൊഫ. മേൽബി ജേക്കബ്, പ്രൊഫ. ദിയാ ഫിലിപ്പ്, ഡോ. കെ. കെ പ്രഭാകരൻ, ലീനസ് ബേബി, ഷീലാ ജോസ്, പ്രൊഫ. അനു വർഗീസ് ജോസ് പ്രകാശ് എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഗവണ്മെന്റ് ഡെന്റൽ കോളേജ്, കിംസ് ഹെൽത്ത് ഹോസ്പിറ്റൽ, അഹല്യ കണ്ണാശുപത്രി എന്നിവയുടെ നേതൃത്വത്തിലാണ് മെഗാ മെഡിക്കൽ ക്യാമ്പും ആരോഗ്യ സംരക്ഷണ പദ്ധതിയും നടത്തിയത്.