കുടമാളൂർ ഇടപ്പള്ളി മാണുകുന്നേൽ റോഡിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നു; പാഴാകുന്നത് ജല നിധി പ്രോജക്ടിലെ ജലം; അറ്റകുറ്റപണി നടത്തുകയാണെന്നു ജലനിധി അധികൃതർ

കോട്ടയം: കുടമാളൂർ ഇടപ്പള്ളി മാണുകുന്നേൽ റോഡിൽ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതായി പരാതി. റോഡിലെ ജല നിധി പ്രോജക്ടിന്റെ പൈപ്പാണ് പൊട്ടി ജലം പാഴാകുന്നത്. ഒരു മാസത്തിലേറെയായി ഈ റോഡിൽ പൈപ്പ് പൊട്ടി ജലം പാഴാകുകയാണെന്നാണ് പരാതി. പ്രദേശത്തെ ജല വിതരണത്തെ തന്നെ സാരമായി ബാധിക്കുകയാണ് ഈ പൈപ്പ് ലൈൻ പൊട്ടി വെള്ളം ഒഴുകുന്നത്. ആദ്യം ചെറിയ തോതിലാണ് പൈപ്പിലൂടെ ജലം ഒഴുകിയിരുന്നത്. എന്നാൽ, ഇപ്പോൾ വലിയ തോതിൽ വെള്ളം പുറത്തേയ്ക്ക് ഒഴുകാൻ തുടങ്ങി.

Advertisements

ഇതേ തുടർന്നു കുടമാളൂർ പ്രദേശത്തെ സൗഭാഗ്യ റസിഡൻസ് അസോസിയേഷൻ പഞ്ചായത്ത് അധികൃതർക്കും ജലനിധി അധികൃതർക്കും പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ജലനിധി അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി. ഈ പ്രദേശത്തെ പൈപ്പിലെ ചോർച്ച പരിഹരിക്കുന്നിനു അറ്റകുറ്റപണി നടത്തുമെന്ന് ജലനിധി ഭാരവാഹികൾ അറിയിച്ചു.

Hot Topics

Related Articles