ന്യൂഡൽഹി: സംസ്ഥാനത്തിന് നോൺ സബ്‌സിഡി ഇനത്തിൽ 22000 കി.ലിറ്റർ അധികം മണ്ണെണ്ണ അനുവദിക്കുമെന്ന് കേന്ദ്ര പെട്രോളിയം – പ്രകൃതി വാതക വകുപ്പു മന്ത്രി ഹർദീപ് സിംഗ് പൂരി സംസ്ഥാന ഭക്ഷ്യ – പൊതുവിതരണ ഉപഭോക്തൃ കാര്യ മന്ത്രി ജി. ആർ. അനിലിനെ അറിയിച്ചു. നിർമ്മാൺ ഭവനിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചത്.
സബ്‌സിഡി ഇനത്തിലും മണ്ണെണ്ണ വിഹിതം കൂട്ടണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. എന്നാൽ പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യേണ്ട സബ്‌സിഡി മണ്ണെണ്ണ വിഹിതം വർദ്ധിപ്പിക്കുന്നത് നയപരമായ തീരുമാനമായതിനാൽ ഒരു സംസ്ഥാനത്തിന് മാത്രമായി അനുവദിക്കുക പ്രായോഗികമല്ലെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓണം പ്രമാണിച്ച് നടത്തിയ പ്രത്യേക അഭ്യർത്ഥനയിലാണ് മണ്ണെണ്ണ അനുവദിച്ചതെന്നും മത്സ്യബന്ധത്തിൽ ഏർപ്പെടുന്നവർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും മന്ത്രി ജി. ആർ. അനിൽ പറഞ്ഞു.