പത്തനംതിട്ട: കേരളത്തിലെ സാധാരണക്കാരായ കൃഷിക്കാർക്കും തൊഴിലാളികൾക്കും വേണ്ടിയും, അഴിമതിക്ക് എതിരെയും എന്നും ശബ്ദമുയർത്തിയ ശക്തനായ നേതാവായിരുന്നു അന്തരിച്ച പി ടി ചാക്കോ എന്ന് കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി സി തോമസ് പറഞ്ഞു .കർഷകർക്കുവേണ്ടി എംപി സ്ഥാനം വരെ രാജിവെച്ച അദ്ദേഹം എന്നും പൊതുപ്രവർത്തകർക്ക് ഒരു മാതൃകയായിരുന്നു കറ പുരളാത്ത ഒരു രാഷ്ട്രീയ നേതാവാണ് പി ടി ചാക്കോ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കേരള കോൺഗ്രസ് പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 58 മത് പി ടി ചാക്കോ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള കോൺഗ്രസ് ജില്ല പ്രസിഡന്റെ വിക്ടർ ടി തോമസ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി സംസ്ഥാന ജനറർ സെക്രട്ടറിമാരായ അഡ്വ എൻ ബാബു വർഗ്ഗീസ്, റോയി ചാണ്ടപ്പിള്ള, കെ വി കുര്യക്കോസ്, ജോസ് കെ.എസ് ബിനു കുരുവിള, അഡ്വ മാത്യു പി തോമസ്, വി.ആർ രാജേഷ്, അൻറ്റ് ച്ചൻ വെച്ചൂച്ചിറ, രഘു വേങ്ങാട്ടൂർ, പ്രസാദ് പി ടൈറ്റസ്,, അക്കാമ്മ ജോൺസൻ, ഉമ്മച്ചൻ വടക്കേടം, ടോണി കുര്യൻ, ഗോപി മുരിക്കത്ത്, സാബു കുന്നുംപുറം, ബാബുക്കുട്ടൻ ഇലന്തൂർ , ജെഫ് ബിജു ഈശോ എന്നിവർ പ്രസംഗിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുൻ ആഭ്യന്തരമന്ത്രിയായിരുന്ന പി ടി ചാക്കോ 58മത് അനുസ്മരണ സമ്മേളനം കേരള കോൺഗ്രസ് വർക്കിങ് ചെയർമാൻ പി സി തോമസ് ഉദ്ഘാടനം ചെയ്യുന്നു അക്കാമ്മ ജോൺസൻ, ബിനു കുരുവിള , അഡ്വ മാത്യു പി തോമസ്, റോയി ചാണ്ടപ്പിള്ള, വി അർ രാജേഷ് വിക്ടർ ടി തോമസ് അഡ്വ എൻ ബാബു വർഗ്ഗീസ് എന്നിവർ സമീപം.