കോട്ടയം : നാഷണലിസ്റ്റ് കിസ്സാൻ സഭയുടെ ജില്ലാ നേതൃത്വയോഗം എൻ സി പി സംസ്ഥാന സെക്രട്ടറി അഡ്വ എസ് ഡി സുരേഷ് ബാബു ഉൽഘാടനം ചെയ്തു. കിസ്സാൻ സഭ ജില്ലാ പ്രസിഡന്റ് ജോയി ഉപ്പാണി അധ്യക്ഷത വഹിച്ചു. ക്ഷീരകർഷകരുടെ പ്രശ്നങ്ങളും നെൽകർഷകരുടെ നെല്ല്സംഭരണത്തിലെ പരാതികൾക്കുംപരിഹാരംകണ്ടെത്തണമെന്നുംയോഗംആവശ്യപ്പെട്ടു.
Advertisements
എൻ സിപി ജില്ലാ ജനറൽസെക്രട്ടറിമാരായ ബാബു കപ്പക്കാല, ഗ്ലാഡ്സൻ ജയ്ക്കബ് കിസ്സാൻ സഭ സംസ്ഥാന സെക്രട്ടറി പി ഡി വിജയൻ നായർ ഭാരവാഹികളായ പിസി സുരേഷ്ബാബു,ബ്രയിറ്റ് തോമസ്, സത്യൻ.വി കൃഷ്ണൻ,എൻ സി ചാക്കോ, സി ആർ മണിക്കുട്ടൻ, ജോൺസൻ ജോർജ്,ജോർജ് മങ്കുഴിക്കരി തുടങ്ങിയവർ പ്രസംഗിച്ചു.