തിരുവനന്തപുരം: ആലപ്പുഴ കരുവാറ്റയിലുള്ള ഡോക്ടർക്കെതിരെ ലൈംഗികാതിക്രമ പരാതിയുന്നയിച്ച് യുവത്. വിമെൻ എഗെയിൻസ്റ്റ് സെക്ഷ്വൽ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് യുവതി ആരോപണം ഉന്നയിച്ചിരിക്കുന്നത്. ഗ്യാസ് ട്രബിൾ പ്രശ്‌നവുമായി ഡോക്ടറുടെ അടുത്തുപോയ തന്റെ വയറു പരിശോധിക്കുകയും കിടക്കാൻ ആവശ്യപ്പെടുകയും ചെയ്‌തെന്ന് യുവതി പറയുന്നു. കിടന്ന ശേഷം തന്റെ വയറുപരിശോധിക്കാതെ ജനനേന്ദ്രിയത്തിലും മാറിടത്തിലും സ്പർശിക്കുകയും മോശമായി സ്പർശിക്കുകയും ചെയ്തതായി യുവതി കുറിപ്പിൽ ആരോപിക്കുന്നു.
മോശമായ സ്പർശനവും അദ്ദേഹത്തിന്റെ പെരുമാറ്റവും അസ്വസ്ഥത തോന്നിയ ഞാൻ തട്ടിമാറ്റുകയും എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ എനിക്ക് സെക്ഷുവൽ ആൻസൈറ്റി പ്രശ്‌നം ഉണ്ടെന്നും പിന്നീട് കൗൺസലിങ്ങിനു വരുവാൻ പറയുകയും ചെയ്തുവെന്നും യുവതി പറയുന്നു. പിതാവ് റൂമിൽ തന്നെ തിരിഞ്ഞു നിൽക്കെയാണ് ഇദ്ദേഹം ഇങ്ങനെ പെരുമാറിയതെന്നും യുവതി കുറിപ്പിൽ വ്യക്തമാക്കി. .