അയ്മനം : സഹോദരിയുടെ വീട്ടിൽ വിരുന്നു വന്നയാൾ ആറ്റിൽ വീണു മരിച്ചു.ഇരിങ്ങാലക്കുട പുല്ലൂർ വടക്കുംകര പറമ്പിൽ സുനിൽ കേശവനാണ് (52 ) മരിച്ചത്.അയ്മനം ആറാട്ടുകടവിനു സമീപം മണവത്ത് അനൂപ് ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന സഹോദരിയുടെ വീട്ടിൽ എത്തിയതായിരുന്നു ഇയാൾ. കഴിഞ്ഞ 29 ന് രാത്രി ഭക്ഷണം കഴിഞ്ഞ് കുടുംബാഗങ്ങളോടൊത്ത് ടെലിവിഷൻ പരിപാടികൾ കണ്ട ശേഷം ഉറങ്ങാൻ കിടന്ന ഇയാളെ രാവിലെ മുതൽ കാണാതാകുകയായിരുന്നു.
തുടർന്ന് വീട്ടുകാർ അന്വേഷിച്ചെങ്കിലും കണ്ടെത്താനായിരുന്നില്ല.
ഇന്നലെ രാവിലെ അയ്മനം പ്രാപ്പുഴ ഭാഗത്ത് മീനച്ചിലാറ്റിലൂടെ മൃതദേഹം ഒഴുകി വരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയും വിവരം വാർഡംഗം ദേവകി ടീച്ചറെ അറിയിക്കുകയുമായിരുന്നു. തുടർന്ന് കോട്ടയം വെസ്റ്റ് പോലീസുമായി ബന്ധപ്പെടുകയും പൊലീസ്എത്തി മൃതദേഹം കരയക് എത്തിക്കുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസിൻ്റെ അന്വേഷണത്തിൽ ഇയാളുടെ ബന്ധുക്കളെ കണ്ടെത്തി.കാലിനു സ്വാധീനമില്ലാത്തയാളും ഹൃദ്രോഗത്തിനു മരുന്നു കഴിക്കുന്നയാളുമാണ് മരിച്ച സുനിൽ കേശവൻ. മേൽനടപടികൾക്കു ശേഷം മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേയ്ക്കു മാറ്റി.