മുണ്ടക്കയം: കനത്ത മഴയും ഉരുൾപൊട്ടലും തുടരുന്ന സാഹചര്യത്തിൽ ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം. കനത്ത മഴയിലും ഉരുൾപൊട്ടലിലും വണ്ടൻപതാൽ മേഖലയിൽ നിരവധി വീടുകളിൽ വെള്ളം കയറി. ഉരുൾപൊട്ടലെന്ന ആശങ്കയിലാണ് നാട്. ഉച്ചയ്ക്ക് ശേഷമുള്ള കനത്ത മഴയിലും കാറ്റിലുമാണ് വെള്ളം കയറിയത്. തോടുകൾ പലയിടത്തും കരകവിഞ്ഞ് ഒഴുകി. പ്രദേശത്ത് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ഇതേ തുടർന്ന് അഗ്നിരക്ഷാ സേനയും, ജില്ലാ ഭരണകൂടവും സ്ഥലത്ത് നിരീക്ഷണവും നടത്തുന്നു.
Advertisements