കോട്ടയം: പൊതിച്ചോറിൽ വിപ്ലവം തീർത്ത് കോട്ടയത്ത് ഡിവൈഎഫ്ഐ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡിവൈഎഫ്ഐ വിതരണം ചെയ്തത് 25 ലക്ഷത്തോളം പൊതിച്ചോറുകൾ. മൂന്നാം വർഷത്തിലേയ്ക്കു കടക്കുമ്പോഴാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡിവൈഎഫ്ഐ ഇതുവരെ 25 ലക്ഷം പൊതിച്ചോറുകൾ വിതരണം ചെയ്തിരിക്കുന്നത്. ആഗസ്റ്റ് ഒന്നിന് മെഡിക്കൽ കോളേജ് ആസുപത്രി പരിസരത്ത് നടക്കുന്ന പൊതിച്ചോറ് വിതരണത്തിൽ സിപിഎം ജില്ലാ സെക്രട്ടറി എ.വി റസലും, ഡിവൈഎഫ്ഐ കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ജെയ്ക് സി.തോമസും പങ്കെടുക്കും.
കഴിഞ്ഞ മൂന്നു വർഷമായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഡിവൈഎഫ്ഐ പൊതിച്ചോറ് വിതരണം നടത്തുന്നുണ്ട്. ജില്ലയിലെ വിവിധ യൂണിറ്റ് മേഖലാ കമ്മിറ്റികൾക്ക് ഓരോ ദിവസത്തെയും ചാർജ് നിശ്ചയിച്ച് നൽകിയാണ് ഡിവൈഎഫ്ഐ പൊതിച്ചോറ് വിതരണം നടത്തുന്നത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും ഇവരുടെ കൂട്ടിരിപ്പുകാർക്കും ഉച്ചഭക്ഷണം എന്ന നിലയിലാണ് ഇത് വിതരണം ചെയ്യുന്നത്.