മാന്നാനം കെ.ഇ കോളേജിലെ ‘AWAKE 2022’ സമാപിച്ചു

മാന്നാനം: മാന്നാനം കെ. ഇ കോളേജിലെ സോഷ്യൽ ഡിപ്പാർട്ട്‌മെന്റും ASWEM KEDAS 20 സംയുക്തമായി സംഘടിപ്പിച്ച ‘AWAKE 2022 സമാപിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ കലാപരമായ കഴിവുകളെ സമൂഹത്തിനു മുന്നിൽ എത്തിക്കുവാൻ ഒരു അവസരം നൽകുകയും അവർക്ക് വേണ്ട പ്രോത്സാഹനം നൽകുന്നതിനുമായാണ് AWAKE സംഘടിപ്പിക്കുന്നത്. രണ്ടുദിവസം നീണ്ടുനിന്ന കലാപരിപാടികൾക്കായിരുന്നു കെ, ഇ കോളേജ് സാക്ഷ്യം വഹിച്ചത്.

Advertisements

ചക്കപ്പഴം സീരിയൽ ഫെയിം ഡോ. സബിറ്റ് ജോർജ് വിശിഷ്ട അഥിതി ആയി എത്തിയ ചടങ്ങിൽ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. കോളേജ് പ്രിൻസപ്പൽ ഡോ. ഐസൺ വി, വഞ്ചിപ്പുരക്കൽ കോളേജ് ബർസാർ, വാ ഫാ.ബിജു തെക്കേകൂറ്റ് സോഷ്യൽ വർക്ക് ഡിപ്പാർട്‌മെന്റ് മേധാവി മിസ്സ് എലിസബത് അലക്‌സാണ്ടർ, സെൽഫ് ഫിനാൻസിങ് കോർഡിനേറ്റർ, റിട്ട. മേജർ ജോണി തോമസ്, കെ. ഇ. സ്‌കൂൾ പ്രിൻസിപ്പൽ, റവ: ഫാ. ജെയിംസ് മുല്ലശ്ശേരി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. കേരളത്തിന്റെ സഹകരണ രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി. എൻ. വാസവൻ ചടങ്ങിൽ സാന്നിധ്യം അറിയിച്ചു. ഒരു അവേക്ക് കൂടി വിജയകരമായി പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് അധ്യാപകരും വിദ്യാർത്ഥികളും .

Hot Topics

Related Articles