കൊച്ചി കലൂരിൽ ലക്ഷദ്വീപ് സ്വദേശികളെയും യുവതിയെയും എം.ഡി.എം.എയുമായി പിടികൂടിയത് നർക്കോട്ടിക് ജിഹാദോ..? യുവതി നർക്കോട്ടിക് ജിഹാദിൽ കുടുങ്ങി വിവാഹിതയായതെന്ന് സംഘപരിവാർ അനുകൂല സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ; പിടിയിലായത് ആലപ്പുഴ സ്വദേശിയായ ക്രിസ്ത്യൻ യുവതി

കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയിൽ എം.ഡി.എം.എയുമായി ആലപ്പുഴ സ്വദേശിയായ യുവതി പിടിയിലായ സംഭവം നർക്കോട്ടിക് ജിഹാദ് എന്ന ആരോപണവുമായി സംഘപരിവാർ അനൂകൂല സോഷ്യൽ മീഡിയ ഗ്രൂപ്പുകൾ. ക്രിസ്ത്യൻ സമൂഹത്തിൽപ്പെട്ട യുവതിയുടെ വിവാഹ രജിസ്‌ട്രേഷൻ നോട്ടീസ് അടക്കമാണ് ഇപ്പോൾ സംഘപരിവാർ അനുകൂല ഗ്രൂപ്പുകൾ സോഷ്യൽ മീഡിയയിൽ നർക്കോട്ടിക് ജിഹാദ് അനുകൂല പ്രചാരണം ശക്തമാക്കിയിരിക്കുന്നത്. യുവതിയ്‌ക്കൊപ്പം പിടിയിലായ ലക്ഷദ്വീപ് സ്വദേശികളായ നാലു പേർ മുസ്ലീം സമുദായത്തിൽപ്പെട്ടവരാണ്. ഇതു തന്നെയാണ് ഇപ്പോൾ സംഘപരിവാർ അനുകൂല സോഷ്യൽ മീഡിയ സംഘം സജീവമായിരിക്കുന്നത്.

Advertisements

ലോഡ്ജിൽ താമസിച്ചിരുന്ന ലക്ഷദ്വീപ് സ്വദേശികളായ നാലു പേരും ഒരു യുവതിയും അടക്കം അഞ്ചു പേരെയാണ് ഞായറാഴ്ച പുലർച്ചെ കൊച്ചിയിൽ നിന്നും കൊച്ചി നർക്കോട്ടിക് സെൽ എസിപിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. തുടർന്നു പൊലീസ് സംഘം പ്രതികളുടെ പേരും വിവരങ്ങളും അടക്കം പുറത്തു വിട്ടിരുന്നു. ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നർക്കോട്ടിക് ജിഹാദ് എന്ന പേരിൽ പ്രചരിപ്പിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സംഘപരിവാർ അനുകൂല ഔട്ട് സ്‌പോക്കൺ ഗ്രൂപ്പാണ് ഇതു സംബന്ധിച്ചുള്ള പ്രചാരണത്തിന് തുടക്കമിട്ടത്. ഇതിനു പിന്നാലെ സംഘപരിവാർ അനുകൂല വാട്‌സ്അപ്പ് ഗ്രൂപ്പുകളും വിവിധ കൂട്ടായ്മകളും ഈ പ്രചാരണം ഏറ്റെടുക്കുകയായിരുന്നു. ലക്ഷദ്വീപ് കൽമേനി സ്വദേശികളായ മുഹമ്മദ് താഹിൽ ഹുസൈൻ (24), നവാൽ റഹ്‌മാൻ (23), സി.പി സിറാജ് (24) തൃശൂർ അഴീക്കോട് സ്വദേശി അൽത്താഫ് (24), ചേർത്തല എഴുപുന്ന സ്വദേശിനി സോനു സെബാസ്റ്റിയൻ എന്നിവരെയാണ് കൊച്ചി പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

സംഭവത്തിൽ ഉൾപ്പെട്ട യുവതിയുടെ വിവാഹ രജിസ്‌ട്രേഷൻ രേഖകൾ അടക്കമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചാരണം നടക്കുന്നത്. യുവതി ഒരു മുസ്ലീം യുവാവിനെ വിവാഹം രജിസ്റ്റർ ചെയ്തതിന്റെ രേഖകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലുള്ളത്. ഈ രജിസ്‌ട്രേഷൻ അടക്കമുള്ള രേഖകൾ കാട്ടി സോഷ്യൽ മീഡിയ വഴി സംഘപരിവാർ പ്രചാരണം നടത്തുകയാണ്. ഇതിനെ പ്രതിരോധിച്ച് സംഘപരിവാർ വിരുദ്ധ ചേരിയും രംഗത്ത് എത്തിയിട്ടുണ്ട്. ഇതോടെ സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടൽ തുടരുകയാണ്.

Hot Topics

Related Articles