കോട്ടയം: കനത്ത മഴ തുടരുന്ന പത്തനംതിട്ട ജില്ലയിൽ വീണ്ടും അപകടം. പത്തനംതിട്ട അത്തിക്കയം വില്ലേജിൽ റെജി ചീങ്കയിൽ (60) എന്നയാൾ പമ്പാ നദിയിൽ ഒഴുക്കിൽപ്പെട്ടു. ഫയർഫോഴ്‌സ് തിരച്ചിൽ ആരംഭിച്ചു.
തഹസിൽദാർ ഉൾപ്പെടെ റവന്യു ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. വെള്ളത്തിലൂടെ മുറിച്ച് കടക്കുന്നതിനിടെയാണ് ഇദ്ദേഹം ഒഴുക്കിൽപ്പെട്ടതെന്നാണ് ലഭിക്കുന്ന വിവരം. അതീവ ജാഗ്രതാ നിർദേശം നൽകിയ ജില്ലാ കളക്ടർ ദിവ്യ എസ്.അയ്യർ രക്ഷാപ്രവർത്തത്തിന് നിർദേശവും നൽകിയിട്ടുണ്ട്.
Advertisements