കോട്ടയം ജില്ലയുടെ മലയോര മേഖലകളിൽ മഴ തുടരുന്നു; ജാഗ്രതാ നിർദേശവുമായി അധികൃതർ

കോട്ടയം: ജില്ലയിലെ മലയോര മേഖലയിൽ കനത്ത മഴ തുടരുന്നു. ജില്ലയിലെ വിവിധ മേഖലകളിൽ അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മേലുകാവ് സ്റ്റേഷൻ പരിധിയിൽപ്പെട്ട കാഞ്ഞിരം കവല – മേച്ചാൽ – റോഡിൽ വാളകം ഭാഗത്തും നെല്ലാപ്പാറ =മൂന്നിലവ് റോഡിൽ വെള്ളറ ഭാഗത്തും കടവ് പുഴ -മേച്ചാൽ റോഡിൽ ഭാഗത്തും മണ്ണിടിച്ചിൽ ഉണ്ടായി.

Advertisements

ഇതേ തുടർന്ന് ഇല്ലിക്കക്കല്ല് ഇലവീഴാപൂഞ്ചിറ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് എത്തിയ മലയാളികളായ 25 ഓളം പേർ തിരികെ പോകാൻ സാധിക്കാതെ മേച്ചാൽ ഗവൺമെന്റ് എൽപിഎസ് സ്‌കൂളിലും തൊട്ടടുത്ത വീടുകളിലുമായി മാറ്റി പാർപ്പിച്ചു. ഇത് കൂടാതെ ഈ സ്‌കൂളിൽ പള്ളികുന്നേൽ സുരേഷ് വീട്ടിൽ നിന്നും 6 എരുമേലി സ്വദേശികളായ അഞ്ചുപേരും ഉൾപ്പെടെ രണ്ട് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചക്കിക്കാവ് കൂവപ്പള്ളി വഴി ചെറിയ വാഹനങ്ങൾ കടത്തി വിടാനുള്ള മാർഗ്ഗങ്ങൾ നോക്കുന്നുണ്ട് ഇലക്ട്രിക് ലൈനുകൾ റോഡിൽ പൊട്ടി വീണും ഇലക്ട്രിക് പോസ്റ്റുകൾ ഒടിഞ്ഞു നിൽക്കുന്നതും രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിടുന്നു.

Hot Topics

Related Articles