കർഷക സംഘം തലയോലപ്പറമ്പ് ഏരിയ സമ്മേളനം നടത്തി

തലയോലപ്പറമ്പ് :  കർഷക സംഘം തലയോലപ്പറമ്പ് ഏരിയ സമ്മേളനം ഇ എം കുഞ്ഞുമുഹമ്മദ് നഗറിൽ (വെള്ളൂർ കെഎംഎച്ച്എസ് ഓഡിറ്റോറിയം) വച്ച് ജില്ലാ പ്രസിഡന്റ് പ്രൊഫ. ആർ നരേന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് പി വി ഹരിക്കുട്ടൻ അധ്യക്ഷനായി. പി വിജയേന്ദ്രൻ നായർ രക്തസാക്ഷി പ്രമേയവും മധു കിളികൂട്ടിൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു.

Advertisements

ഏരിയ സെക്രട്ടറി ടി ആർ സുഗതൻ പ്രവർത്തന റിപ്പോർട്ടും ജില്ലാ എക്സിക്യൂട്ടിവ് അംഗം കെ ജയകൃഷ്ണൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സിപിഐ എം ഏരിയ സെക്രട്ടറി കെ ശെൽവരാജ്, കർഷക സംഘം സംസ്ഥാന കമ്മറ്റി അംഗം ഗീതാ ഉണ്ണികൃഷ്ണൻ, ജില്ലാ എക്സിക്യൂട്ടിവ് അംഗം എം എസ് സാനു, സിഐടിയു ജില്ലാ കമ്മറ്റി അംഗം ടി ബി മോഹനൻ, ഡിവൈഎഫ്ഐ ജില്ലാ വൈസ് പ്രസിഡന്റ് ആർ രോഹിത് എന്നിവർ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ യു ചന്ദ്രശേഖരൻ സ്വാഗതവും ചെയർമാൻ ടി വി രാജൻ നന്ദിയും പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭാരവാഹികൾ : പി വി ഹരിക്കുട്ടൻ(പ്രസിഡന്റ്)
ഡി എം ദേവരാജൻ, ജയശ്രീ ഉണ്ണികൃഷണൻ (വൈസ് പ്രസിഡന്റ്)
ടി ആർ സുഗതൻ (സെക്രട്ടറി)
വിജയചന്ദ്രൻ നായർ, പി എ ഗോപാലകൃഷണൻ(ജോയിന്റ് സെക്രട്ടറിന്മാർ)
അനുപ് ബി നായർ (ട്രഷറർ).
തിങ്കളാഴ്ച്ച വൈകിട്ട് നാലിന് വി എസ് ഗോപാലകൃഷ്ണൻ നഗറിൽ പ്രകടനവും അഞ്ചിന് പൊതുസമ്മേളനവും നടക്കും. കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം പി എൻ ബിനു ഉദ്ഘാടനം ചെയ്യും. ഏരിയാ പ്രസിഡന്റ് പി വി ഹരിക്കുട്ടൻ അധ്യക്ഷനാവും.

Hot Topics

Related Articles