കൂരോപ്പട : കേരള കർഷക സംഘം പുതുപ്പള്ളി ഏരിയാ സമ്മേളനത്തിന്റെ പൊതുസമ്മേളനം കൂരോപ്പടയിൽ റ്റി കെ ഗോപാലകൃഷ്ണൻ നഗറിൽ നടന്നു. സമ്മേളനം ജില്ലാ സെക്രട്ടറി കെ എം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് സാബു മരങ്ങാട് അധ്യക്ഷനായി. ഏരിയാ സെക്രട്ടറി കെ എസ് ഗിരീഷ് , സിപിഐ എം ഏരിയാ സെക്രട്ടറി സുഭാഷ് പി വർഗീസ് , ഏരിയാ കമ്മിറ്റി അംഗങ്ങളായ ഇ എസ് സാബു , സി എം വർക്കി , എ എം ഏബ്രഹാം , ലോക്കൽ സെക്രട്ടറി ഇ എസ് വിനോദ് , പഞ്ചായത്ത് പ്രസിഡന്റ് ഷീലാ ചെറിയാൻ , ബ്ലോക്ക് പഞ്ചായത്ത് അംഗം റ്റി എം ജോർജ് , ജി ശ്രീകുമാർ , കർഷക സംഘം കൂരോപ്പട മേഖലാ സെക്രട്ടറി ഗോകുൽ ജി നാഥ് , പ്രസിഡന്റ് ഉല്ലാസ് ഗോപി എന്നിവർ സംസാരിച്ചു. സമ്മേളനത്തിന്റെ ഭാഗമായി വേദിയിൽ ഗാനമേള അരങ്ങേറി.