ചങ്ങനാശേരി: പൊതുസ്ഥലത്തു വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് അപമര്യാദയായി പെരുമായ പ്രതി
പോക്‌സോ കേസിൽ അറസ്റ്റിൽ. പനച്ചിക്കാട് പുത്തൻവീട്ടിൽ ചെറിയാൻ പി ചെറിയാൻ മകൻ ലൈജിൻ പി.ചെറിയാനെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പൊതുസ്ഥലത്ത് വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പ്രദർശനം നടത്തുകയായിരുന്നു.
തുടർന്ന് ഒളിവിൽ പോയ പ്രതിയെ ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിൻറെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടുകയായിരുന്നു. ചങ്ങനാശ്ശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്‌പെക്ടർ റിച്ചാർഡ് വർഗീസ്, എസ്.ഐ ജയകൃഷ്ണൻ, എ.എസ്. ഐ.രഞ്ജീവ്ദാസ്, സിവിൽ പൊലീസ് ഓഫിസർമാരായ ആന്റണി സെബാസ്റ്റ്യൻ, ഡെന്നി ചെറിയാൻ,തോമസ് സ്റ്റാൻലി,അതുൽ കെ മുരളി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു . പ്രതിയെ കോടതിയിൽ ഹാജരാക്കി .