കൊച്ചി: കുത്തിയൊഴുകുന്ന ചാലക്കുടി പുഴയിൽ പിടിച്ചു നിന്ന കൊമ്പൻ അഞ്ചു മണിക്കൂറിനു ശേഷം കാട്ടിലേയ്ക്കു കയറി. അഞ്ചുമണിക്കൂറോളം കുത്തിയൊഴുകുന്ന വെള്ളത്തിൽ പിടിച്ചുനിന്നാണ് കാട്ടാന കരയ്ക്ക് കയറിയത്. രാവിലെ 10.30 ഓടെയാണ് ആന മറുകരയിലേക്ക് കയറിപ്പോയത്. പുലർച്ചെ മുതൽ ആന വെള്ളത്തിൽ കുടുങ്ങിക്കിടക്കുകയായിരുന്നു.
ചാലക്കുടിപ്പുഴയിൽ ജലനിരപ്പ് ഉയർന്നിരുന്നു. അതിരപ്പള്ളിയിലേക്ക് പോകുന്ന പിള്ളപ്പാറ മേഖലയിലാണ് കാട്ടാന ഒഴുക്കിൽപ്പെട്ടത്. കനത്ത ഒഴുക്കായതിനാൽ ആനയെ രക്ഷപ്പെടുത്താൻ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നു. വനം വകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്സുമെല്ലാം സ്ഥലത്ത് എത്തിയിരുന്നെങ്കിലും രക്ഷാപ്രവർത്തനം സാധ്യമായിരുന്നില്ല. തുടർന്നാണ് ആന സ്വയം കരയ്ക്ക് കയറിപ്പോയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചൊവ്വാഴ്ച്ച രാവിലെയാണ് കാടിറങ്ങിയ കാട്ടാന ഒഴുക്കിൽപ്പെട്ടത്. പുലർച്ചേ 6 മണിയോടെ നാട്ടുക്കാരാണ് ഒഴുക്കിൽ പ്പെട്ട ആനയെ കാണുന്നത്. കനത്ത മഴയിൽ പുഴ കനത്ത നിരൊഴുക്കാണ്. പുഴയുടെ മദ്ധ്യ ഭാഗത്തായാണ് ഒരു തുരുത്തിലാണ് കാട്ടാന നിൽക്കുന്നത്. കനത്ത മഴയിൽ പെരിങ്ങൽ കുത്ത് സ്ലൂയിസ് വാൽവുകൾ തുന്നതിനാൽ പുഴയിലെ നീരെഴുക്ക് ശക്തമായതിനാൽ രക്ഷാപ്രവർത്തനവും ദുഷ്ക്കരമായിരുന്നു.