അതിരമ്പുഴയിൽ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതി പിടിയിൽ ; പിടിയിലായത് നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവ്

ഏറ്റുമാനൂർ: ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ പ്രതി അറസ്റ്റിൽ. അതിരമ്പുഴ കോട്ടമുറി പ്രിയദർശനി കോളനിയിൽ പേമലമുകളേൽ വീട്ടിൽ അനുജിത്ത് കുമാർ ( കൊച്ചച്ചു- 21) നെയാണ് ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ എറണാകുളം സ്വദേശിയായ അനസ് എന്നയാളെ ഭീഷണിപ്പെടുത്തി അയാളിൽ നിന്നും ആധാർ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ വാങ്ങിയെടുക്കുകയും, കൂടാതെ ഇയാളുടെ ഗൂഗിൾ പേയ് അക്കൗണ്ട് പാസ്സ്വേർഡും വാങ്ങിയതിനു ശേഷം ഈ പാസ്സ്വേർഡ് ഉപയോഗിച്ച് അനസിന്റെ അക്കൗണ്ടിൽ നിന്നും പണം ഇയാളുടെ അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്‌തെടുക്കുകയും, ശേഷം ഓട്ടോറിക്ഷയിൽ കയറ്റി ഏറ്റുമാനൂർ ബസ്സ് സ്റ്റാൻഡിൽ ഇറക്കിവിടുകയായിരുന്നു.

Advertisements

ഇയാളുടെ പരാതിയെ തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. ഏറ്റുമാനൂർ എസ്.ഐ പ്രശോഭ്, സി.പി.ഓമാരായ സജി.പി.സി, ഡെന്നി പി ജോയ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.പ്രതിക്ക് ഏറ്റുമാനൂർ സ്റ്റേഷൻ കൂടാതെ കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിലും കേസുകൾ നിലവിൽ ഉണ്ട്.

Hot Topics

Related Articles