കോട്ടയം : കർഷക സമൂഹത്തിന് അംഗീകാരവും ആദരവും നൽകുവാനും കർഷക കൂട്ടായ്മകളെ പ്രോത്സാഹിപ്പിക്കുവാനും പരിസ്ഥിതി സൗഹാർദ്ദമായ കാർഷിക വൃത്തികളെ പരിപോഷിപ്പിക്കുന്നതിനുമായി ചിങ്ങം 1 കർഷക ദിനമായി ആചരിക്കുകയാണ്. കർഷക ദിനത്തിൽ മികച്ച കർഷകരെ പാമ്പാടി പഞ്ചായത്തിൻ്റെയും കൃഷിഭവൻ്റെയും ആഭിമുഖ്യത്തിൽ ആദരിക്കുന്നു.
മികച്ച സമ്മിശ്ര കർഷകൻ,
മുതിർന്ന കർഷകൻ ,
യുവ കർഷകൻ , പട്ടിക ജാതി , പട്ടിക വർഗ്ഗ കർഷകൻ,ക്ഷീര കർഷകൻ, വനിതാ കർഷക , കർഷക കൂട്ടായ്മ , കർഷക കുടുംബശ്രീ എന്നിങ്ങനെയാണ് ആദരിക്കുന്നത്. ആയതിലേക്ക് കർഷകർക്ക് നേരിട്ടോ, ജനപ്രതിനിധികൾ മുഖേനയോ കാർഷിക വികസന സമിതി അംഗങ്ങൾ മുഖേനയോ 06/08/2022, 5.00 pm ന് മുൻപായി കൃഷിഭവനിൽ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.