അതിരമ്പുഴ. അതിരമ്പുഴ പഞ്ചായത്തിലെ വിവിധ വാർഡുകളിലെ അങ്കണവാടികളിൽ പോഷണബാല്യം പദ്ധതി ഉദ്ഘാടനം നടത്തി. അമലഗിരി കൊട്ടാരം അങ്കണവാടിയിൽ നടന്ന മുട്ടയും പാലും പോഷണബാല്യം പദ്ധതി ജില്ലാ പഞ്ചായത്തംഗം ഡോ. റോസമ്മ സോണി ഉദ്ഘാടനം ചെയ്തു.
കുട്ടികൾക്ക് എല്ലാ ദിവസങ്ങളിലും മുട്ടയും പാലും കൊടുക്കുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് ഡോ.റോസമ്മ സോണി ആവശ്യപ്പെട്ടു. വാടക കെട്ടിടത്തിൽ വളരെ ശോച്യാവസ്ഥയിലുള്ള സ്വന്തമായി കെട്ടിടം പണിയുവാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കണം. ഓമന ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സി. ടി. ജയശ്രീ, ടി. എൽ. പുഷ്പവല്ലി, ഡോ. കെ.കെ.പ്രഭാകരൻ, വി എൻ മണി, സന്തോഷ്കുമാർ പി. പി, എ.എം. കുര്യൻ എന്നിവർ പ്രസംഗിച്ചു